city-gold-ad-for-blogger

സുവര്‍ണ കാലഘട്ടം ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നു; 'പൊന്ന്യന്‍ സെല്‍വന്‍' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ റായ്

മുംബൈ: (www.kasargodvartha.com 03.03.2022) മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്ന്യന്‍ സെല്‍വന്‍' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ റായ്. സുവര്‍ണ കാലഘട്ടം സെപ്റ്റംബര്‍ 30ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നു എന്നാണ് ഐശ്വര്യ ചിത്രത്തിനൊപ്പം കുറിച്ചത്. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമാണിതെന്ന് നേരത്തേ റിപോര്‍ടുകള്‍ പുറത്ത് വന്നിരുന്നു.

ഒരു ബ്രഹ്‌മാണ്ഡ ചിത്രമായി തന്നെയാണ് 'പൊന്ന്യന്‍ സെല്‍വന്‍' മണിരത്നം ഒരുക്കിയിരിക്കുന്നത്. വമ്പന്‍താരനിര അടങ്ങുന്ന ചിത്രം എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. വിക്രം, വിക്രം പ്രഭു, കാര്‍ത്തി, തൃഷ, പ്രകാശ് രാജ്, ജയറാം, ജയരം രവി, ഐശ്വര്യ ലക്ഷ്മി, പാര്‍ത്ഥിഭന്‍, ശരത്കുമാര്‍, റഹ്‌മാന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുവര്‍ണ കാലഘട്ടം ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നു; 'പൊന്ന്യന്‍ സെല്‍വന്‍' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ റായ്

എആര്‍ റഹ് മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം രവി വര്‍മനാണ്. 500 കോടി മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 30ന് തീയറ്ററുകളില്‍ എത്തും.


Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Mani Ratnam, Aishwarya Rai, Golden era, Big Screen, Ponniyin Selvan, First look poster.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia