city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പിഎം നരേന്ദ്ര മോദി' ചിത്രം ഏപ്രില്‍ അഞ്ചിന് കാണാന്‍ സാധിക്കില്ല, റിലീസ് തീയ്യതി മാറ്റി

ന്യൂഡല്‍ഹി:(www.kasargodvartha.com 04/04/2019) പ്രധാനമന്ത്രി നരേന്ദ്ര മോദി
യുടെ ജീവിതകഥ പറയുന്ന ചിത്രം 'പിഎം നരേന്ദ്ര മോദി' ഏപ്രല്‍ അഞ്ചിന് റിലീസ് ചെയ്യില്ല. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ഏപ്രില്‍ 11 കഴിഞ്ഞ് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 12ന് ബി ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

'പിഎം നരേന്ദ്ര മോദി' ചിത്രം ഏപ്രില്‍ അഞ്ചിന് കാണാന്‍ സാധിക്കില്ല, റിലീസ് തീയ്യതി മാറ്റി

ഈ മാസം 5 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ ചിത്രം റിലീസ് ചെയ്യുന്നതിനെ എതിര്‍ത്തു കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം ജനങ്ങളെ സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് തീയ്യതി മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയ്യതി മാറ്റിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cinema, Entertainment, Top-Headlines, Narendra-Modi, PM Narendra Modi biopic delayed, April 12 new release date for Vivek Oberoi film

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia