city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പിഎം നരേന്ദ്രമോദി' ചിത്രം ഏപ്രില്‍ അഞ്ചിന് തന്നെ കാണാന്‍ സാധിക്കും; ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തില്ല

ന്യൂഡല്‍ഹി:(www.kasargodvartha.com 03/04/2019) ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ''പിഎം നരേന്ദ്രമോദി''ക്ക് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും റിലീസിംഗ് നീട്ടി വെക്കണമെന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമില്ലെന്ന് കമ്മീഷനില്‍ നിന്നുള്ള ചിലരെ ഉദ്ദരിച്ച് വിവരങ്ങള്‍ വരുന്നു. സെന്‍സര്‍ ബോര്‍ഡാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കമ്മീഷന്‍ പറയുന്നത്.

'പിഎം നരേന്ദ്രമോദി' ചിത്രം ഏപ്രില്‍ അഞ്ചിന് തന്നെ കാണാന്‍ സാധിക്കും; ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തില്ല

അതേസമയം ചിത്രത്തിന്റെ റിലീസിംഗ് തീയതി നീട്ടി വയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം സെന്‍സര്‍ ബോര്‍ഡിന്് വിടുമോ എന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cinema, Entertainment, Top-Headlines, Narendra-Modi,''PM Modi''movie will Release on April 5

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia