പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
Aug 2, 2021, 16:59 IST
ചെന്നൈ: (www.kasargodvartha.com 02.08.2021) പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കൊച്ചി കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയുമാണ്.
ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'അബല'യാണ് ആദ്യമായി പാടിയ ചിത്രം. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ ആര്‍ 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ ആര്‍ റഹ് മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.
റഹ് മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടിയതോടെ തമിഴകത്ത് സൂപെര്‍ ഹിറ്റായി. 2018ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ... കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്.
Keywords: Chennai, News, National, Cinema, Entertainment, Top-Headlines, Singer, Death, Obituary, hospital, Treatment, Playback singer Kalyani Menon passes away