city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Movie | 'പസീന' പ്രദര്‍ശനത്തിനെത്തുന്നു; റിലീസ് ഒടിടി പ്ലാറ്റ് ഫോം വഴി

കാസര്‍കോട്: (www.kasargodvartha.com) ചിറക്കല്‍ മൂവീസിന്റെ ബാനറില്‍ കുടുവന്‍ രാജന്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന പസീന എന്ന സിനിമ പ്രദര്‍ശനത്തിന് തയ്യാറായതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒടിടി പ്ലാറ്റ് ഫോം വഴി അമേരികന്‍ കംപനിയായ ഫസ്റ്റ് ഷോസ് 21 രാജ്യങ്ങളിലൂടെയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കുന്നത്.
   
Movie | 'പസീന' പ്രദര്‍ശനത്തിനെത്തുന്നു; റിലീസ് ഒടിടി പ്ലാറ്റ് ഫോം വഴി

രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, ഉണ്ണിരാജ്, സിനി എബ്രഹാം, കോഴിക്കോട് ശാരദ, തമ്പാന്‍ കൊടക്കാട്, ശങ്കര്‍ ജി, ശങ്കരവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സികെ ജാനു ആദ്യമായി സക്രീനിലെത്തുന്ന ചിത്രത്തില്‍ എംഎല്‍എ എം രാജഗോപാലും പ്രധാന വേഷത്തിലുണ്ട്. പുതുമുഖങ്ങളായ അനുഗ്രഹ, ശബീര്‍ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ യുവതാരങ്ങള്‍.
       
Movie | 'പസീന' പ്രദര്‍ശനത്തിനെത്തുന്നു; റിലീസ് ഒടിടി പ്ലാറ്റ് ഫോം വഴി

ഛായാഗ്രഹണം: രാജേഷ് രാജു, ഗാനരചന: രാജന്‍ കൊടക്കാട്, സംഗീതം: കമല്‍നാഥ് പയ്യന്നൂര്‍, പശ്ചാത്തല സംഗീതം: ശരീഫ് കുഞ്ഞിമംഗലം, ചമയം: പ്രകാശന്‍ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേംജീ ചിറക്കല്‍, എഡിറ്റിങ്: ദീപ്തി രാജന്‍ കുടുവന്‍, പിആര്‍ഒ ബിജു പുത്തൂര്‍, നിശ്ചല ഛായാഗ്രഹണം: ഷനോജ് പാറപ്പുറത്ത്, നിര്‍മാണ സഹായികള്‍: പ്രദീപന്‍ കരിവെള്ളൂര്‍, സുധി അമേരിക. വാര്‍ത്താസമ്മേളനത്തില്‍ കുടുവന്‍ രാജന്‍, പ്രദീപന്‍ കരിവെള്ളൂര്‍, പവിത്രന്‍ കാസര്‍കോട്, ശങ്കരവാര്യര്‍ കൊടക്കാട്, ഗംഗാധരന്‍ കുട്ടമത്ത്, ബിജു പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Film, Cinema, Press Meet, Video, Top-Headlines, Paseena releases on OTT.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia