city-gold-ad-for-blogger

പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഷൂട്ടിംഗ് ലൊക്കേഷനില്‍; ജനങ്ങള്‍ നിരാശരായി മടങ്ങി

മുള്ളേരിയ: (www.kasargodvartha.com 17.10.2014) പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉദ്യോഗസ്ഥരും സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയതിനാല്‍ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങി. ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസാണ് ഉദ്യോഗസ്ഥരില്ലാത്തതുമൂലം നോക്കുകുത്തിയായി മാറിയത്. വിവാഹ സര്‍ട്ടിഫിക്കേറ്റ്, പെന്‍ഷന്‍ അപേക്ഷകള്‍ തുടങ്ങിയവ നല്‍കാനെത്തിയവരും കെട്ടിട നികുതി അടക്കാനെത്തിയവരും ഉള്‍പെടെ നിരവധിപേര്‍ പഞ്ചായത്ത് ഓഫീസിലെത്തി മണിക്കൂറുകളോളം കാത്തിരുന്നു. ഏറെസമയം കാത്തിരുന്ന് ഇവരെല്ലാം നിരാശരായി മടങ്ങുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ആവശ്യങ്ങളുമായി നിരവധിപേര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും സെക്രട്ടറിയും മറ്റും ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇവരോടെല്ലാം വെള്ളിയാഴ്ച വരാനാട് ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴ്ച വന്നപ്പോഴാണ് ഓഫീസില്‍ രണ്ട് ജീവനക്കാര്‍മാത്രം ഉള്ളകാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഡ്യൂട്ടിയിലുള്ള രണ്ട് ജീവനക്കാര്‍ ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയായിരുന്നു.

പഞ്ചായത്തിലെ കുളത്തിലപ്പാറ എന്നസ്ഥലത്ത് എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോബോബന്‍ നായകനായ സിനിമാ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്താണ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ളവര്‍ ഉള്ളതെന്നാണ് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞത്. സെക്രട്ടറി ശ്യാം ഭട്ടിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കേരളോത്സവത്തില്‍ വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വെള്ളിയാഴ്ച നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിവധ ക്ലബ്ബ് പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നുവെങ്കിലും അവര്‍ക്കും വെറുംകയ്യോടെ മടങ്ങേണ്ടിവന്നു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഷൂട്ടിംഗ് ലൊക്കേഷനില്‍; ജനങ്ങള്‍ നിരാശരായി മടങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia