city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയിലെ അഷ്കര്‍ അറബി സിനിമയില്‍ അഭിനയിക്കുന്നു

ഷാര്‍ജ: ബേക്കല്‍ പള്ളിക്കര കണ്ടത്തില്‍ ഹൗസില്‍ മുഹമ്മദ് - ഉമ്മാലിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്കറിന് അറബി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. റാസല്‍ ഖൈമയിലെ മുഹമ്മദ് ഹാഷിം അല്‍ ബ്ലൗഷി സംവിധാനം ചെയ്യുന്ന 'അല്‍ യൗം' എന്ന അറബി സിനിമയില്‍ പ്രധാന റോളാണ് അഷ്കറിന് ലഭിച്ചിരിക്കുന്നത്. ഉപനായകന്റെ സുഹൃത്തായാണ് അഷ്കര്‍ അഭിനയിക്കുന്നത്.

പ്രതീക്ഷിക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് അഷ്കറിനെയും ഒപ്പം സുഹൃത്തുക്കളെയും ആഹ്ലാദത്തിലാക്കി. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്. ഷാര്‍ജയില്‍ മൊബൈല്‍ കടനടത്തിവരികയാണ് അഷ്കര്‍. കടയില്‍ നിത്യസന്ദര്‍ശകനായ അറബി സുഹൃത്ത് വഴിയാണ് അഷ്കറിന്
പള്ളിക്കരയിലെ അഷ്കര്‍ അറബി സിനിമയില്‍ അഭിനയിക്കുന്നു
സിനിമയിലേക്ക് വഴിതുറന്ന് കിട്ടിയത്.

സിനിമയെകുറിച്ച് അടുത്തറിയണമെന്ന ആഗ്രഹം പലപ്പോഴും അഷ്കറിന് മനസ്സില്‍ തോന്നിയിരുന്നു. ദേശീയ - അന്തര്‍ ദേശീയ ഫിലിം മേളകളില്‍ ഇറാനി സിനിമകളുടെ അവതരണവും കലാമൂല്യവും മനസ്സിലാക്കിയിട്ടുള്ളതായി അഷ്കര്‍ പറഞ്ഞു. ഇപ്പോള്‍ അറബി സിനിമകളെ കുറിച്ച് നേരിട്ടറിയാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് അസ്‌ക്കര്‍.

സിനിമാ അഭിനയം ആദ്യമാണെങ്കിലും ടേക്കുകള്‍ മനോഹരമാക്കിയതായാണ് സംവിധായകനും സെറ്റിലുള്ളവരും അറിയിച്ചതെന്ന് അഷ്കര്‍ പറയുന്നു. 'ഒരു ദിവസം' എന്നര്‍ത്ഥംവരുന്നതാണ് സിനിമയുടെ പേര്. കാണാതായ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുന്ന ഒരുദിവസം സ്വപ്‌നം കാണുന്ന അമ്മയുടെ കഥപറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പള്ളിക്കരയിലെ അഷ്കര്‍ അറബി സിനിമയില്‍ അഭിനയിക്കുന്നുമണലാരണ്യത്തിലെ പ്രവാസികളുടെ ജീവിതം പ്രമേയമാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത അറബി കഥയില്‍ പ്രധാന വേഷങ്ങള്‍ കൈക്കാര്യംചെയ്ത യു.എ.ഇയിലെ അറബി താരങ്ങള്‍ക്കൊപ്പമാണ് അഷ്കര്‍ 'അല്‍ യൗം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പത്ത് വര്‍ഷത്തോളമായി ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജയില്‍ കഴിയുന്ന അഷ്കറിന് അറബികളുമായി നല്ലബന്ധമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നന്നായി അറബി ഭാഷ സംസാരിക്കാനും അഷ്കറിന് കഴിയുമെന്നത് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. സിനിമയില്‍ അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്ന് പറയുന്ന അസ്‌ക്കാര്‍ അഭിനയം തൊഴിലാക്കിമാറ്റുന്നതില്‍ യോജിക്കുന്നില്ല.

Keywords: Askar, Sharjah, Film, Entertainment, Cinema, Gulf, Kasaragod, Pallikara, Actor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia