city-gold-ad-for-blogger

പദ്മാവതിയുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി:(www.kasargodvartha.com 18/01/2018) സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കി. വിലക്കിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

രജപുത്ര വംശത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് നേരത്തെ സിനിമയ്ക്കു നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് , ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ എല്ലാ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ റിലീസിന് വിലക്കേര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 25നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

പദ്മാവതിയുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cinema, Entertainment, Padmavathi, Supreme court, ‘Padmaavat’ row: SC allows film to be released in Madhya Pradesh, Gujarat, Haryana and Rajasthan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia