New Movie | നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 10 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ശംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, OTT release date of new movie 'Mahaveer' announced.