Alone | മോഹന്‍ലാല്‍ മാത്രം അഭിനേതാവായി എത്തിയ ചിത്രം 'എലോണി'ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
Feb 24, 2023, 14:40 IST
കൊച്ചി: (www.kasargodvartha.com) മോഹന്‍ലാല്‍ മാത്രം അഭിനേതാവായി എത്തിയ ചിത്രം 'എലോണി'ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച് മൂന്നിന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
ശബ്ദം കൊണ്ട് മറ്റ് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും അഭിനയിച്ചിരിക്കുന്നത് മോഹന്‍ലാല്‍ മാത്രമാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണിത്. ജനുവരി 26നാണ് തീയേറ്ററില്‍ റിലീസ് ആയത്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ ചിത്രം. ശബ്ദമായി പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, OTT release date of mohanlal's new movie Alone.