'കാടണിയും കാല്‍ ചിലമ്പേ കാനന മൈനേ', 'മാനത്തെ മാരികുരുന്നെ'.... ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ പുലിമുരുകനിലെ ഈ ഗാനങ്ങളും
Dec 19, 2017, 13:35 IST
കൊച്ചി:(www.kasargodvartha.com 19/12/2017) മലയാള സിനിമയുടെ സര്‍വ്വകാല റെക്കോര്‍ഡുകളും തിരുത്തികുറിച്ച മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. ചിത്രത്തിലെ 'കാടണിയും കാല്‍ ചിലമ്പേ കാനന മൈനേ', 'മാനത്തെ മാരികുരുന്നെ'.... എന്നീ ഗാനങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
മോളിവുഡിന് എന്നും അപ്രാപ്യം എന്നു കരുതിയിരുന്ന നൂറ് കോടി ക്ലബ്ബിലേക്ക് നടന്നു കയറിയ ആദ്യ ചിത്രമാണ് പുലിമുരുകന്‍. ഇപ്പോള്‍ ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടിയതിലൂടെ മറ്റൊരു ചരിത്ര നിമിഷത്തിലേക്ക് സിനിമ നടന്ന് കയറുകയാണ്. സിനിമകളുടെ പരമോന്നത ബഹുമതിയായി കരുതുന്ന ഓസ്‌ക്കാര്‍ അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള നോമിനേഷനുകളില്‍ പുലിമുരുകനിലെ 'കാടണിയും കാല്‍ ചിലമ്പേ കാനന മൈനേ' എന്ന് യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച പാട്ടും 'മാനത്തെ മാരികുരുന്നെ' എന്ന വാണി ജയറാംപാടിയ പാട്ടുമാണ് ഓസ്‌ക്കര്‍ നോമിനേഷന്‍ നേടിയിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് റഫീഖ് അഹമ്മദും മുരുകന്‍ കാട്ടാകടയും ചേര്‍ന്ന് രചിച്ച ഗാനങ്ങള്‍ക്ക് ഗോപി സുന്ദറായിരുന്നു സംഗീത നല്‍കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് പട്ടികയിലുള്ളത്. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്‌കാരത്തിനായി പരിഗണിക്കും.
ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്നും രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. മുന്‍പ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത 'ജലം' എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
1997 റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായ ഗുരു എന്ന ചിത്രം അക്കൊല്ലത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്തിരുന്നു..
ജനുവരി 23 ന് അന്തിമപട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 4 നാണ് പുരസ്‌കാരദാന ചടങ്ങ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Top-Headlines, Cinema, Entertainment, Oscar, Pulimurugan, Song, Nomination, Oscar nomination for pulimurugan's songs