"മേജര്‍ രവിയുമായി സംവദിക്കാം; മൂവീമാക്‌സിലേക്ക് വരണം"
May 12, 2017, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2017) പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവിയുമായി പ്രേക്ഷകര്‍ക്ക് സംവദിക്കാന്‍ അവസരമൊരുങ്ങുന്നു. വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പ്രൊസസ്സീവിന്റെ (വേക്കപ്പ്) നേതൃത്വത്തില്‍ കാസര്‍കോട് മൂവീ മാക്‌സിലാണ് സംവാദത്തിന് വേദിയൊരുക്കുന്നത്.
അറിവിന്റെയും അനുഭവത്തിന്റെയും അനുഭൂതിയുടെയും കാണാപുറങ്ങളിലേക്ക് അതിക്രമിച്ച് കടക്കുമ്പോള്‍ അതിര്‍ത്തികളൊക്കെയും അപ്രസക്തമാകും എന്നുള്ള കാഴ്ചപ്പാടോടെയാണ് വേക്കപ്പിന്റെ പ്രവര്‍ത്തനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാറക്കെട്ടുകള്‍ക്കിടയിലൂടെ നീരൊഴുക്കുകള്‍ തേടിയുള്ള യാത്രയായാണ് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത്.
ആദ്യ സമര്‍പ്പണം ഉള്ളം ത്രസിപ്പിക്കുന്ന പാട്രിയോട്ടിസം ഇന്ത്യയെ കാക്കുന്ന വീര ജവാന്‍മാര്‍ക്കും യുദ്ധത്തില്‍ പോയി മരിച്ച മകന് അത്താഴവുമായി കാത്തിരിക്കുന്ന അവരുടെ അമ്മമാരുടെ മരവിപ്പിനും കൂടിയുള്ളതാണ്.
ഒരു പട്ടാളക്കാരന്റെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ത്ത സംവിധായകനാണ് മേജര്‍ രവി. നീണ്ട ഇരുപത്തിയൊന്നു വര്‍ഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുമ്പോഴും മേജര്‍ രവിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ സിനിമയുടെ മായാവര്‍ണങ്ങളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു. ജീവിതത്തിലും സിനിമയിലും സെക്യുലറിസം അടയാളപ്പെടുത്തിയ സംവിധായകന്‍ എന്നാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെക്കുറിച്ച് വിലയിരുത്തേണ്ടതെന്ന് വേക്കപ്പ് ഭാരവാഹികള്‍ പറഞ്ഞു.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം കൂടിയായ അദ്ദേഹം മെയ് 15ന് കാസര്‍കോട് മൂവീമാക്‌സ് തീയേറ്ററില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് സംവദിയ്ക്കുന്നത്. തുടര്‍ന്ന് 3.30ന് അദ്ദേഹത്തിന്റെ സിനിമാ പ്രദര്‍ശനവും അതേ തിയേറ്ററില്‍ ഉണ്ടായിരിക്കും. സംശയാസ്പദമായ ചോദ്യങ്ങള്‍ക്ക് മേജര്‍ രവി ദൂരീകരണം നല്‍കും.
അതോടൊപ്പം ആഗസ്റ്റില്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് വേക്കപ്പ് നടത്താനുദ്ദേശിക്കുന്ന രണ്ടാമത്തെ പരിപാടി 'കണ്ണാടി ഫെയിം ടി എന്‍ ഗോപകുമാറിന്റെ പാവനസ്മരണയ്ക്ക് മുന്നിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടിയും ഷഹബാസ് അമന്‍ പാടുന്നു' എന്നതാണ്. അതിന്റെ ബ്രോഷര്‍ പ്രകാശനവും അവിടെ വെച്ച് നടത്തപ്പെടും. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മോട്ടിവേഷന്‍ ക്ലാസും ഫാമിലി കൗണ്‍സിലിങ്ങുകളും മെഡിക്കല്‍ ക്യാമ്പുകളും വേക്കപ്പ് സമര്‍പ്പണം 2017ന്റെ പ്രത്യേകതകളാണ്.
വാര്‍ത്താ സമ്മേളനത്തില്‍ വേക്കപ്പ് ചെയര്‍മാന്‍ അസീസ് അബ്ദുല്ല, സ്‌കാനിയ ബെദിര, അഷ്‌റഫ് ഏനപ്പോയ, ടി എ മുഹമ്മദ് തൈവളപ്പ്, ഹമീദ് കാവില്‍, ഫയാസ് അഹ് മദ്, താജിഫ് ബേവിഞ്ച, അഷ്‌ക്കര്‍ ബെള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Press meet, Cinema, Theater, Medical-camp, Brochure, Motivation Class, Family counseling, Open debate with Major Ravi on 15.