city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Movie | ജീത്തു ജോസഫും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'നുണക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: (KasargodVartha) 'നുണക്കുഴി' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫും ബേസില്‍ ജോസഫും ചിത്രത്തിന്റെ പൂജ വെണ്ണല ലിസ്സി ഫാര്‍മസി കോളജിലാണ് നടന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്. 'കൂമന്‍ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പുറത്ത് വിട്ട 'നുണക്കുഴിയുടെ' ടൈറ്റില്‍ ലുക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാര്‍ക് ഹ്യുമര്‍ ജോണറില്‍പെട്ട ചിത്രമാണ് 'നുണക്കുഴി'. സൂപര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയാണ്.

New Movie | ജീത്തു ജോസഫും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'നുണക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു

സിനിമ നിര്‍മാണ കംപനിയായ സരീഗമയും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറിസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. സതീഷ് കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മാതാക്കള്‍. 

സിദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിയാണ് 'നുണക്കുഴി'യുടെ ഷൂടിംഗ് നടക്കുക. 

Keywords: News, Kerala, Kerala News, Cinema, New Movie, Shooting, Movie, Malayalam Movie, Nunakuzhi, Actors, Nunakuzhi movie shooting started. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia