city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വമ്പന്‍ താരനിരയില്ല, ബ്രഹ്മാണ്ഡ ബഡ്ജറ്റ് മേക്കിങ്ങും ഇല്ല, 40 ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തി നില്‍ക്കുന്നു, ലോ ബഡ്ജറ്റ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'

കൊച്ചി:(www.kasargodvartha.com 28/08/2019) വമ്പന്‍ താരനിരയും ഇല്ല ബ്രഹ്മാണ്ഡ ബഡ്ജറ്റ് മേക്കിങ്ങും ഇല്ല എന്നാലും 40 ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തി നില്‍ക്കുകയാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. ഇതോടെ ലോ ബഡ്ജറ്റ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. വമ്പന്‍ ചിത്രങ്ങള്‍ക്കു പുറമേ മികച്ച ചെറിയ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മലയാളി പ്രേക്ഷകര്‍ മടിയില്ലാത്തവരാണ് എന്നുക്കൂടി തെളിഞ്ഞിരിക്കുന്നു.

വമ്പന്‍ താരനിരയില്ല, ബ്രഹ്മാണ്ഡ ബഡ്ജറ്റ് മേക്കിങ്ങും ഇല്ല, 40 ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തി നില്‍ക്കുന്നു, ലോ ബഡ്ജറ്റ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'

40 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറുന്ന മലയാളത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ചിത്രമെന്ന റെക്കോഡാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. വലിയ സിനിമ പാരമ്പര്യമോ എക്‌സ്പീരിയന്‍സ് ഇല്ലാത്ത അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും അണിനിരന്ന ചിത്രം ഏതു ബ്രഹ്മാണ്ഡ ചിത്രങ്ങളും സ്വപ്നം കാണുന്ന വിജയം തന്നെയാണ് കരസ്ഥമാക്കിരിക്കുന്നത്.


ഗിരീഷ് എ ഡി എന്ന പുതുമുഖ സംവിധായകന്റെ ചിത്രമായ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' സാമ്പത്തികമായി മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്നു. ചിത്രത്തിലെ തന്നെ നിര്‍മാതാക്കളില്‍ ഒരാളായ ഷെബിന്‍ ബേക്കര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 50 കോടി ക്ലബ്ബില്‍ കയറിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മാത്യു ജോസഫിനനും അനശ്വര രാജനുമൊപ്പം സംവിധായകനും ഗായകനുമായ വി നടനുമായ വിനീത് ശ്രീനിവാസനും എത്തിയതോടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച ഒരു അനുഭവം ആയി മാറുകയായിരുന്നു. കൗമാരക്കാരുടെ പ്രണയവും കുസൃതികളും തമാശയും ഒക്കെ മികച്ച രീതിയില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം നവാഗതരായ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനം തന്നെയാണ് നല്‍കിയിരിക്കുന്നത്.

രണ്ടു കോടിയില്‍ താഴെ മാത്രം നിര്‍മ്മാണചെലവ് വഹിച്ച ഈ ചിത്രം ഇത്രയും വലിയ സാമ്പത്തിക വിജയം നേടും എന്ന ചിത്രം ഇഷ്ടപ്പെടുന്നവര്‍ പോലും വിചാരിച്ചു കാണില്ല. കാരണം ചിത്രം വളരെ വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് സമയത്താണ് കേരളം പ്രളയക്കെടുതിയില്‍ മുങ്ങുന്നത് എന്നാല്‍ കേരളം എങ്ങനെ ദുരന്തമുഖത്തെ അതിജീവിച്ചു അതുപോലെ തന്നെയാണ് ഈ ചിത്രം അതിന്റെ പരാജയത്തില്‍ നിന്നും കരകയറിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളോടെ പ്രദര്‍ശനവിജയം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദര്‍ശനവിജയം തുടരുന്ന ഈ ചിത്രം ഓണത്തിനും സജീവമായിത്തന്നെ തീയേറ്ററുകളില്‍ ഉണ്ടാവും എന്നാണ് സൂചനകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Top-Headlines,No big stars, no big budget, ''Thaneer mathan dhinangal'' on 50 million club in 40 days

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia