പാറ്റയും പൊക്കനും തമ്മില്‍ കടുത്ത പ്രണയം; ജാതി വ്യവസ്ഥയും അനുഷ്ഠാനങ്ങളും പ്രമേയമാക്കിയ 'നിലാവറിയാതെ' സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്, പ്രദര്‍ശനം 70 കേന്ദ്രങ്ങളില്‍
Dec 7, 2017, 17:04 IST
കാസര്‍കോട്: (www.kasargodvartha.com 07.12.2017) ജാതി വ്യവസ്ഥയും അനുഷ്ഠാനങ്ങളും പ്രമേയമാക്കിയ 'നിലാവറിയാതെ' സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാലയും അനുമോളും നായകനും നായികയുമാകുന്ന ചിത്രം കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത്. പ്രവാസികളായ ബിജു വി മത്തായി മാലക്കല്ലും കുഞ്ഞമ്പു നായര്‍ ബേത്തൂര്‍പാറയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ബേക്കല്‍ കോട്ട, ഏച്ചിക്കാനം തറവാട്, കാഞ്ഞങ്ങാട് മടിക്കൈ, നീലേശ്വരം പാലായി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന ജാതി വ്യവസ്ഥയ്ക്കും ഉച്ചനീചിത്വങ്ങള്‍ക്കെതിരെയുമുള്ള ശക്തമായ മുന്നറിയിപ്പാണ് ചിത്രം നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 150 വര്‍ഷം മുമ്പ് ഉണ്ടായ സാമൂഹ്യ വ്യവസ്ഥിതിയെയും കാലഘട്ടത്തെയും അതേ തന്മയത്വത്തോടെ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ജാതീയത വീണ്ടും തിരിച്ചുവരുമ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പുകൂടിയാണ് ഈ ചി്ത്രമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരാജ് മാവില പറഞ്ഞു.
ജാതീയ വ്യവസ്ഥയും അതിനോടനുബന്ധിച്ച ചില അനുഷ്ഠാനകലകളും പ്രധാന പശ്ചാത്തലമാക്കിയുള്ള ഒരു സാമൂഹ്യചിത്രം കൂടിയാണ് ഇതെന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന നടനായ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ശക്തമായ ഒരു പ്രണയകഥ കൂടിയാണ് ചിത്രം. ചിത്രത്തിന് ചേര്‍ന്ന കോമഡിയും നാല് ഗാനരംഗങ്ങളും സിനിമയെ വ്യത്യസ്ഥമാക്കുന്നു. കാസര്‍കോടന്‍ ഭാഷയെയും കാസര്‍കോട്ടെ കലാരൂപങ്ങളായ പൂരക്കളി, യക്ഷഗാനം, തെയ്യം തുടങ്ങിയവയും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. ആചാരങ്ങളുടെ പവിത്രത എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥതയെ ചോദ്യം ചെയ്യേണ്ട ബാധ്യത കലാകാരന്‍മാര്‍ക്കുണ്ടെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
തെയ്യവും കോമരവും (വെളിച്ചപ്പാട്) നിലനിന്നു പോരുന്ന വടക്കേ മലബാറിലെ പുരാതനമായ കാരിക്കോട്ടു തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. പൊക്കനും പാറ്റയും ഇവിടത്തെ ജോലിക്കാരാണ്. പൊക്കന്‍ ജന്മിയുടെ വിശ്വസ്ഥനുമാണ്. ആരോഗ്യദൃഢഗാത്രനും സുന്ദരനുമായ പൊക്കനെ പാറ്റ ഇഷ്ടപ്പെട്ടു പോയി. ചോരത്തിളപ്പുള്ള പ്രായത്തില്‍ അടുത്തിടപഴകുന്നവര്‍ പരസ്പരം ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. പാറ്റയ്ക്ക് പൊക്കനോട് അതിരില്ലാത്ത പ്രണയത്തെ ഏറെ അനുഗ്രഹിക്കുന്ന കേളുവെന്ന കഥാപാത്രം സിനിമയുടെ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നു. ഈ മനോഹര പ്രണയത്തെ ഒരു ഗാനത്തിലൂടെ ബാലയും മിനിമോളും മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പാറ്റയുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ പോകുന്ന ചില സംഭവങ്ങള്‍ തറവാട്ടില്‍ അരങ്ങേറുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയെ മുന്നോട്ട കൊണ്ട്‌പോകുന്നത്. ചിത്രത്തിന്റെ കഥാഗതിയെ തന്നെ മാറ്റുന്ന നിര്‍ണായക ക്ലൈമാക്‌സ് രംഗങ്ങളും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു.
പുലിമുരുകനിലെ പ്രതിനായക വേഷമണിഞ്ഞ് വീണ്ടും മെയിന്‍ സ്ട്രീം സിനിമയുടെ ഭാഗമായി മാറിയ ബാലയ്ക്ക് ഈ ചിത്രം പ്ലസ് പോയിന്റാകും. മലയളത്തിലും തമിഴിലുമായി 70ഓളം ചിത്രങ്ങളില്‍ ക്യാമറയെ കൈകാര്യം ചെയ്ത ഉത്പല്‍ വി നയനാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രം ആരംഭിക്കുമ്പോള്‍ തന്നെ ഉത്പല്‍ വി നയനാരെ ഏറെ അലട്ടിയത് നായിക ആരാകണമെന്നതായിരുന്നു. സാധാരണമായ, അഭിനയസാധ്യത നിറഞ്ഞ ഒരു കഥാപാത്രം തന്റെ സ്‌ത്രൈണഭംഗിയും മാദകത്വവും കൊണ്ട് ഒരു പുരുഷനെ വശീകരിക്കുന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആരെക്കൊണ്ട് കഴിയുമെന്നുള്ള അന്വേഷണത്തിനൊടുവിലാണ് അനുമോളെ നായികയാക്കാന്‍ കാരണമായത്.
ആദ്യമേ അനുമോളെ പരിഗണിച്ചിരുന്നെങ്കിലും ചില തടസങ്ങള്‍ ഉണ്ടായിരുന്നു. അവസാനം കറങ്ങിത്തിരിഞ്ഞ് അനുമോളില്‍തന്നെ ചെന്നെത്തുകയുമായിരുന്നു. ചിത്രത്തിലെ പാറ്റ എന്ന കഥാപാത്രം അനുമോള്‍ വളരെ മികവാര്‍ന്ന രീതിയിലാണ് അവതരിപ്പിച്ചത്. ശിവാനി, കലാശാല ബാബു, മുരുകന്‍, ഇന്ദ്രന്‍സ്, ശ്രീകുമാര്‍, സജിതാ മഠത്തില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കെ.വി.എസ്. കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് പ്രശസ്ത ഗായകനായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഈണം പകര്‍ന്നത്. എഡിറ്റിംഗ് പി.സി. മോഹന്‍, കലാസംവിധാനം മനു ജഗത്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം ഡിസൈന്‍ കുമാര്‍ എടപ്പാള്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സുധീഷ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രമോദ് കുന്നത്തുപാലം, തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
പാലാഴി പോലുള്ള, തിങ്കള്‍ക്കുറിയും, പയ്യാരം, കളിച്ചന്‍ ദൈവം തുടങ്ങി നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷ് കീഴാറ്റൂര്‍, ബിജു വി മത്തായി മാലക്കല്ല്, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍പാറ, സുരാജ് മാവില, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സജന്‍ ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Press meet, Kerala, Cinema, Love, Theater, Bala, Nilavariyathe movie release on friday.