city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുമുഖങ്ങളുടെ 'വഴിയെ'യ്‌ക്ക് കാസർകോട്ട് പൂജയോടെ തുടക്കം

കാസർകോട്: (www.kasargodvartha.com 28.09.2020) മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ'യുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂജാ ചടങ്ങോടെ തിങ്കളാഴ്ച കാസർകോട് ചിറ്റാരിക്കാലിൽ ആരംഭിച്ചു. ചിത്രത്തിലെ നായകനായ ജെഫിൻ ജോസഫിന്റെ വീട്ടിൽ വെച്ചായിരുന്നു പൂജ. തരിയോട് എന്ന ഡോക്യൂമെന്ററിയ്‌ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസാണെന്ന കാര്യം അണിയറപ്രവർത്തകർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

പുതുമുഖങ്ങളുടെ 'വഴിയെ'യ്‌ക്ക് കാസർകോട്ട് പൂജയോടെ തുടക്കം


പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരീക്ഷണ ചിത്രം കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്നു. വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ അനൗൺസ്‌മെന്റ് വിഡിയോയും ടൈറ്റിൽ പോസ്റ്ററും തിരുവോണ ദിനത്തിൽ സംവിധായകൻ നിർമൽ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. കോവിഡ്-19-ന്റെ സാഹചര്യത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

പുതുമുഖങ്ങളുടെ 'വഴിയെ'യ്‌ക്ക് കാസർകോട്ട് പൂജയോടെ തുടക്കം

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്‌ണൻ. സ്റ്റിൽസ്: എം ഇ ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ കാസർകോട് കർണ്ണാടക അതിർത്തികളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Keywords:  Kerala, News, Kasaragod, Film, Cinema, Start, Chittarikkal, Shooting, Pooja, Newcomers' 'Vazhiye' shooting started at Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia