city-gold-ad-for-blogger

സൗബിന്റെ 'കള്ളന്‍ ഡിസൂസ' തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: (www.kasargodvartha.com 16.01.2022) സൗബിന്‍ ശാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത 'കള്ളന്‍ ഡിസൂസ'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. റിലീസ് മുന്‍പ് പ്രഖ്യാപിച്ചിരുന്നതിലും ഒരാഴ്ച നേരത്തെ ആക്കിയിരിക്കുന്നത്. ചിത്രം ജനുവരി 27ന് എത്തുമെന്നാണ് ഡിസംബര്‍ ഏഴ്‌ന് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജനുവരി 21ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ പ്രഖ്യാപനം.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ടിന്‍ പ്രക്കാട്ട് ചിത്രം 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രം നായകനാവുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ഇത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംശി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റാംശി അഹമ്മദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സൗബിന്റെ 'കള്ളന്‍ ഡിസൂസ' തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മാതാക്കള്‍. സജീര്‍ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‌നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ് മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗന്‍ഡ് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സിലെക്‌സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.

Keywords:  Kochi, News, Kerala, Theater, Top-Headlines, Cinema, Entertainment, Soubin Shahir, Actor, New release date announced of Soubin Shahir's movies Kallan D'Souza.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia