പ്രണയ ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്‌റ്റെര്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കി
ഹൈദരാബാദ്: (www.kasargodvartha.com 30.08.2021) പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ പോസ്‌റ്റെര്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസാണ് പോസ്‌റ്റെര്‍ ആരാധകരുമായി പങ്കുവെച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാധേശ്യാം' വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തും.
രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജാ ഹെഡ്‌ഗെയാണ് നായികയായി എത്തുന്നത്. സിനിമാ ആസ്വാദകര്‍ക്ക് മികച്ച നാടകാനുഭവം സമ്മാനിക്കുവാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ പറഞ്ഞു. ജന്മാഷ്ടമി ദിവസത്തില്‍ ചിത്രത്തിന്റെ പോസ്‌റ്റെര്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Top-Headlines, Cinema, Entertainment, Social-Media, New poster of the romantic movie Radheshyam was released on Sri Krishna Jayanti