New Movie | ഇനി വിലക്കില്ല; രഞ്ജി പണിക്കരുടെ 'സെക്ഷന്‍ 306 ഐപിസി' തീയേറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com) നടനും സംവിധായകനുമായ രഞ്ജിപണിക്കര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'സെക്ഷന്‍ 306 ഐപിസി' എന്ന ചിത്രം തീയേറ്ററുകളിലേക്ക്. ശ്രീവര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന തിറ കലാരൂപത്തെ പ്രമേയമാക്കിയുള്ള ഈ ചിത്രം ഏപ്രില്‍ എട്ടിന് 70 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
രഞ്ജി പണിക്കരുടെ വിതരണ കംപനിയുമായുള്ള തര്‍ക്കം മൂലം തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രഞ്ജി പണിക്കര്‍ സഹകരിക്കുന്ന ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നു. പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും മറ്റും നടത്തിയ ഇടപെടലിനെത്തുടര്‍ന്നുമാണ് പ്രശ്‌നത്തിന് പരിഹാരമായതെന്നും അതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഏപ്രില്‍ എട്ടിന് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീജിത്ത് വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ശ്രീനാഥ് ശിവ, നടന്‍ രാഹുല്‍ മാധവ്, ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, New movie 'Section 306 IPC' on theaters.