'ഓപ്പറേഷന്‍ ജാവ'യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ 'സൗദി വെള്ളക്ക'; ഫസ്റ്റ് ലുക് പോസ്റ്റെര്‍
കൊച്ചി: (www.kasargodvartha.com 26.12.2021) 'ഓപ്പറേഷന്‍ ജാവ'യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്റേത് തന്നെയാണ് രചന. ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനന്‍ നിര്‍മിക്കുന്ന 'സൗദി വെള്ളക്ക' ഒരു കേസിനാസ്പദമായ സംഭവമാണ് പറയുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ എത്തുന്ന ചിത്രമാണിത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്‌റ, ധന്യ അനന്യ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് ഹരീന്ദ്രനും എക്സിക്യൂടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.
എഡിറ്റിംഗ് നിശാദ് യൂസഫ് സംഗീതം പാലി ഫ്രാന്‍സിസ്, സൗന്‍ഡ് ഡിസൈനിങ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര, മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പികെ, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് 'സൗദി വെള്ളക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്
Keywords: Kochi, News, Kerala, Cinema, Entertainment, Top-Headlines, Saudi Vellakka, First look poster, Released, New movie Saudi Vellakka first look poster released