city-gold-ad-for-blogger

പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്ന്; 'രാധേശ്യാം' ട്രെയിലര്‍

ഹൈദരാബാദ്: (www.kasargodvartha.com 24.12.2021) പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്ന് ഒരുക്കി 'രാധേശ്യാം' ട്രെയിലര്‍ പുറത്തിറക്കി. പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആയിരക്കണക്കന് ആരാധകരെയും സിനിമാ രംഗത്തെ പ്രമുഖരെയും സാക്ഷിയാക്കിയാക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. 

വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിലാണ് പ്രൗഢ ഗംഭീരമായ ചടങ്ങ് നടന്നത്. പ്രഭാസ്, പൂജ ഹെഗ്ഡെ, സംവിധായകന്‍ രാധാകൃഷ്ണകുമാര്‍, ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്, മലയാളം ഫിലിം സ്റ്റാര്‍ ജയറാം ഉള്‍പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് ചിത്രത്തിലെത്തുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. 

പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്ന്; 'രാധേശ്യാം' ട്രെയിലര്‍

പ്രേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ചേര്‍ത്തിണക്കിയ ട്രെയിലര്‍ വലിയ സസ്പെന്‍സ് നല്‍കിയാണ് അവസാനിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യന്റെ ജീവിതത്തെ പിടിച്ചുലച്ച വലിയ ദുരന്തമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

'ട്രെയിലറില്‍ പ്രഭാസ് പറയുന്നത് പോലെ വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്നറിയണമെങ്കില്‍ ജനുവരി 14 വരെ കാത്തിരിക്കണം. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസിന്റെ റോമാന്റിക് വേഷത്തില്‍ സ്‌ക്രീനില്‍ കാണുവാനുള്ള ആവേശത്തിലാണ് കേരളത്തിലെ പ്രഭാസ് ഫാന്‍സും.

 

Keywords: News, National, Top-Headlines, Cinema, Entertainment, Video, Trailer, Hyderabad, Movie, New movie 'Radhe Shyam' Trailer is unveiled 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia