city-gold-ad-for-blogger

Raastha | അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രിലര്‍ ചിത്രം 'രാസ്ത'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി; ഗംഭീര പ്രതികരണം

കൊച്ചി: (www.kasargodvartha.com) അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രിലര്‍ ചിത്രം 'രാസ്ത'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍നിന്നും സമൂഹ മാധ്യമങ്ങളില്‍നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മുന്‍പ് ചിത്രത്തിന്റെ മേകിംഗ് വീഡിയോ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

അലു എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബശീറിന്റെ പ്രേമലേഖനം തുടങ്ങിയവയാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങള്‍. ലിനു ശ്രീനിവാസ് നിര്‍മിക്കുന്ന 'രാസ്ത'യ്ക്ക് മികവുറ്റ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജീവന്‍ പകരുന്നു. 

Raastha | അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ത്രിലര്‍ ചിത്രം 'രാസ്ത'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി; ഗംഭീര പ്രതികരണം

ശാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനാണ്. 

Keywords: Kochi, News, Kerala, Entertainment, Cinema, Raastha, Poster, Movie, New movie Raastha's motion poster out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia