Movie Rorschach | തീയേറ്ററില്‍ മികച്ച സ്വീകാര്യത ലഭിച്ച മമ്മൂട്ടിയുടെ 'റോഷാക്ക്' ഇനി ഹോട്‌സ്റ്റാറില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) തീയേറ്ററില്‍ മികച്ച സ്വീകാര്യത ലഭിച്ച മമ്മൂട്ടിയുടെ ത്രിലര്‍ ചിത്രമായ 'റോഷാക്ക്' ഒടിടി സ്ട്രീമിങിനായി ഒരുങ്ങുന്നു. ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തിയ ചിത്രം വന്‍ വിജയമാണ് നേടിയത്. നവംബര്‍ 11ന് ചിത്രം ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തും. ട്രെയിലര്‍ ഹോട്സ്റ്റാറില്‍ എത്തിയിട്ടുണ്ട്. ചിത്രത്തില്‍ ലൂക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
'കൊട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബശീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ ശറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കംപനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, New movie of Mammootty's Rorschach Streaming On Hotstar; Date out.