city-gold-ad-for-blogger

ഒരു രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍; ആകാംക്ഷ നിറച്ച് 'നൈറ്റ് ഡ്രൈവ്' ട്രെയിലെര്‍

കൊച്ചി: (www.kasargodvartha.com 16.12.2021) വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ ട്രെയിലെര്‍ പുറത്ത്. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ത്രിലെര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക.

ഒരു രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍; ആകാംക്ഷ നിറച്ച് 'നൈറ്റ് ഡ്രൈവ്' ട്രെയിലെര്‍

അന്ന ബെന്നും റോഷന്‍ മാത്യും ദുരൂഹ സംഭവത്തില്‍ കുടുങ്ങി കിടക്കുന്നതായി ട്രെയിലെറില്‍ കാണിക്കുന്നു. ഒരു രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലെറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്ന് ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, മുത്തുമണി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹണം. സംഗീത സംവിധാനം രഞ്ജിന്‍ രാജ്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, New movie Night Drive trailer out

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia