ഇത് സിനിമാപ്രേമിയായ ഒരു ചെറുപ്പക്കാരന്റെ കഥ; 'ലാല്‍ജോസ്' ട്രെയിലര്‍ പുറത്ത്
Mar 13, 2022, 15:04 IST
കൊച്ചി: (www.kasargodvartha.com 13.03.2022) പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ 'ലാല്‍ജോസ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 666 പ്രൊഡക്ഷന്‍സിന്റം ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മിച്ചിരിക്കുന്ന ചിത്രം സസ്‌പെന്‍സും ത്രിലും (Trill) നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.
ചിത്രത്തില്‍ നായകനാവുന്നത് ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി കെ ബൈജു എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം 18ന് തീയറ്ററുകളില്‍ എത്തും. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുതുമയുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Theater, New movie Laljose trailer released.