New Movie | 'കൊറോണ പേപേഴ്സ്' ഏപ്രില്‍ 6ന് തീയേറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com) ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കൊറോണ പേപേഴ്സ്' എന്ന ചിത്രം ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്സ്. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക.
ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ദിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ഹന്ന റെജി കോശി, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, New Malayalam movie Corona Papers in theaters on April 6.