കിടിലന്‍ ലുകില്‍ നടന്‍ നന്ദു; ഹോളിവുഡ് നടനെപോലെയുണ്ടെന്ന് ആരാധകര്‍
കൊച്ചി: (www.kasargodvartha.com 26.07.2021) മലയാളികളുടെ പ്രിയതാരം നന്ദുവിന്റെ കിടിലന്‍ മേകോവറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. സാള്‍ട് ആന്‍ഡ് പെപര്‍ ലുകില്‍ ചുള്ളന്‍ പിള്ളേര്‍ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് ചിത്രങ്ങളില്‍ നന്ദു.
ഹോളിവുഡ് നടനെപോലെ ഉണ്ടെന്നും ഈ മേക്കോവറില്‍ നന്ദു ചേട്ടന്‍ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകള്‍. 30 വര്‍ഷമായി സിനിമയിലുള്ള നന്ദു സ്പിരിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ലൂസിഫര്‍, അതിരന്‍, മരക്കാര്‍ എന്നീ ചിത്രങ്ങളിലൂടെ ഇന്നും സജീവമാണ്. നന്ദുവിന്റെ പുത്തന്‍ മേകോവറിന് പിന്നില്‍ പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ്.
മേകപ്പ് നരസിംഹസ്വാമി, സ്‌റ്റൈലിങ് ഭക്തന്‍ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആര്‍ട് ബിജി ജോസെന്‍. ക്രിയേറ്റിവ് ടീം സജിത് ഓര്‍മ, വിഷ്ണു രാധ്, മാധവ് മഹാദേവ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Nandu, New look of actor Nandu; Fans say he looks like Hollywood actor