സിനിമാ നിര്‍മാതാവാനൊരുങ്ങി കങ്കണ; ആദ്യ ചിത്രത്തില്‍ നായകനായി എത്തുന്നു നവാസുദ്ദീന്‍ സിദ്ദീഖി
Jul 16, 2021, 11:31 IST
ചെന്നൈ: (www.kasargodvartha.com 16.07.2021) സിനിമാ നിര്‍മാതാവാനൊരുങ്ങുന്നു ബോളിവുഡ് താരം കങ്കണ റണാവത്. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ ആദ്യ ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനായി എത്തുന്നത്.
ടികു വെഡ്സ് ഷേരു എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ പെട്ടതാണെന്നാണ് റിപോര്‍ട്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Nawazuddin Siddiqui, Kangana Ranaut, Nawazuddin Siddiqui To Join Cast Of Kangana Ranaut’s Maiden Production