New Movie | നവ്യാ നായര്‍ നായികയാകുന്ന 'ജാനകി ജാനേ..'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com) നവ്യാ നായര്‍ നായികയാകുന്ന 'ജാനകി ജാനേ..'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു. 'ജാനകി ജാനേ..' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു.
ഛായാഗ്രഹണം ശ്യാംരാജ്. സംഗീതം-കൈലാസ് മേനോന്‍. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Navya Nair film titled 'Janaki Jaane' first look poster out.