city-gold-ad-for-blogger

തന്റെ നിയമ പോരാട്ടം മലയാള സിനിമയിലെ ജന്മികുടിയാന്‍ സമ്പ്രദായം അവസാനിപ്പിയ്ക്കാന്‍: വിനയന്‍

ദമ്മാം: (www.kasargodvartha.com 22.05.2017) സൂപ്പര്‍താരങ്ങളുടെ നിയന്ത്രണത്തില്‍ മലയാള സിനിമയില്‍ പരോക്ഷമായി നിലനില്‍ക്കുന്ന ജന്മികുടിയാന്‍ ബന്ധങ്ങളെ അവസാനിപ്പിയ്ക്കുക എന്നതായിരുന്നു താന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ ആത്യന്തിക ലക്ഷ്യമായിരുന്നു എന്ന് പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍ പറഞ്ഞു. നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സ്വാഗത സമ്മേളനത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി മറ്റൊരു സിനിമാ പ്രവര്‍ത്തകനോടും യാതൊരു ശത്രുതയും മനസ്സില്‍ വെച്ച് പുലര്‍ത്താത്ത ഒരാളാണ് ഞാന്‍. സൂപ്പര്‍താരങ്ങളും, സംവിധായകരും, അവരുടെ സില്‍ബന്ദികളും നിയന്ത്രിയ്ക്കുന്ന വലിയൊരു മാഫിയസംഘം തന്നെ മലയാള സിനിമ ലോകത്ത് ഉണ്ടാകുകയും അവര്‍ക്ക് ഇഷ്ടമല്ലാത്ത ആരെയും വിലക്കേര്‍പ്പെടുത്തി മലയാള സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ഒരു കാലത്താണ് അതിനെതിരെ ഒരു ഒറ്റയാള്‍പ്പോരാട്ടം തനിയ്ക്ക് നടത്തേണ്ടി വന്നത്.

തന്റെ നിയമ പോരാട്ടം മലയാള സിനിമയിലെ ജന്മികുടിയാന്‍ സമ്പ്രദായം അവസാനിപ്പിയ്ക്കാന്‍: വിനയന്‍

താനെടുത്ത നിലപാടുകള്‍ ശരിയായിരുന്നു എന്ന് നിയമ പോരാട്ടത്തിലൂടെ വിജയം നേടി തെളിയിയ്ക്കാന്‍ കഴിഞ്ഞു. ഈ വിധി കാരണം ഇനി ആരെയും വിലക്കേര്‍പ്പെടുത്താന്‍ താര രാജാക്കന്മാര്‍ക്കോ സിനിമ സംഘടനകള്‍ക്കോ കഴിയില്ല. ആ വിജയത്തിന് അപ്പുറം മറ്റൊരു സാമ്പത്തികനേട്ടവും തനിയ്ക്ക് ആവശ്യമില്ല. ഇനിയും പുതിയ സിനിമകളിലൂടെ മലയാള സിനിമ ലോകത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദമ്മാം റോസ് ഹാളില്‍ നടന്ന സ്വാഗത സമ്മേളനത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍ ജി അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്വാഗത സമ്മേളനത്തില്‍ വെച്ച് നവയുഗം സാംസ്‌കാരിക വേദിയുടെ കേന്ദ്രകമ്മിറ്റി, വിവിധ മേഖല കമ്മിറ്റികള്‍, യൂണിറ്റ് കമ്മിറ്റികള്‍, ജീവകാരുണ്യ വിഭാഗം, കുടുംബ വേദി, വായനാ വേദി, കലാ വേദി, വനിതാേ വദി, കായിക വേദി, ബാല വേദി തുടങ്ങിയവയുടെ നേതാക്കള്‍ വിനയന് സ്വീകരണം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Dammam, UAE, Gulf, News, Cinema, Malayalam, Committee, Welcome Ceremony, Programme, Entertainment, Law, Protecting Cinema, Director Vinayan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia