city-gold-ad-for-blogger

നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ദേശീയ ചലച്ചിത്രോത്സവം 9 മുതല്‍ കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.03.2017) കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റും കാസര്‍കോട് ജില്ലാ ഭരണകൂടവും കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവത്തിന് ഒമ്പതിന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ തുടക്കമാകും. 9, 10, 11, 12 തീയതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ദേശീയപുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ പത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് കാഞ്ഞങ്ങാട് നടത്തുന്നത്. ദേശഭക്തി പ്രമേയമാക്കിയ, ഒമ്പത് ഹിന്ദി സിനിമകളും ഒരു തെലുങ്ക് സിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ദേശീയ ചലച്ചിത്രോത്സവം 9 മുതല്‍ കാഞ്ഞങ്ങാട്ട്

മാര്‍ച്ച് ഒമ്പതിന് ഉച്ചയ്ക്ക് 2.30 ന് സര്‍ദാര്‍, വൈകീട്ട് 5.30 ന് ഗാന്ധി, പത്ത് രാവിലെ 11 ന് ലോകമാന്യതിലക്, 2.30 ന് അല്ലൂരി സീതാരാമ രാജു(തെലുഗ്), വൈകീട്ട് 5.30 ന് ചക്‌ദേ ഇന്ത്യ, 11 ന് ശനിയാഴ്ച രാവിലെ 10.30 ന് അയാം കലാം, 2.30 ന് ലഗാന്‍, 12 ഞായറാഴ്ച 10.30ന് ഇഖ്ബാല്‍, 2.30 ന് നേതാജി സുഭാഷ് ചന്ദ്രബോസ്- ദി ഫൊര്‍ഗറ്റന്‍ ഹീറോ, 5.30ന് ബോര്‍ഡര്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തില്‍ സാംസ്‌ക്കാരികമേഖലയിലെ പ്രമുഖരുമായി സംവദിക്കാനും അവസരമൊരുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, kasaragod, Film, Festival, news, District Collector, Cinema, National Film Festival, Central Government, Town Hall, K Jeevan Babu, National Film Festival at Kanhangad from March 9 onwards

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia