ആശിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്‍; ഷൂടിംഗ് ആരംഭിച്ചു
കൊച്ചി: (www.kasargodvartha.com 26.01.2021) 'വൈറസി'ന് ശേഷം ആശിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാരദന്‍. ചിത്രത്തിന്റെ ഷൂടിംഗ് ആരംഭിച്ചു. റിമകല്ലിങ്ങല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. ചിത്രത്തില്‍ ടോവിനോ തോമസിനും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് ടി കുരുവിളയും ആശിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രലങ്കാരം മാഷര്‍ ഹംസ, മേക്കപ്പ് റോണെക്‌സ് സേവിയര്‍.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Naradhan, a new film directed by Aashiq Abu; The shooting began







