city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശി സായി ക്യഷ്ണ അഭിനയിച്ച കന്നഡ സിനിമ 'നൻ ഹെസറു കിഷോറ ഏള് പാസ് എൻട്ടു' നവംബർ 19 ന് റിലീസ് ചെയ്യും

കാസർകോട്: (www.kasargodvartha.com 09.11.2021) കാസർകോട് സ്വദേശി സായി ക്യഷ്ണ അഭിനയിച്ച കന്നഡ സിനിമ 'നൻ ഹെസറു കിഷോറ ഏള് പാസ് എൻട്ടു' നവംബർ 19 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതി ഫിലിംസിൻറെ ബാനറിൽ എം ഡി പാർഥസാരഥിയാണ് സിനിമ നിർമിക്കുന്നത്. ഭാരതി ശങ്കർ ആണ് സംവിധായകൻ.
 
കാസർകോട് സ്വദേശി സായി ക്യഷ്ണ അഭിനയിച്ച കന്നഡ സിനിമ 'നൻ ഹെസറു കിഷോറ ഏള് പാസ് എൻട്ടു' നവംബർ 19 ന് റിലീസ് ചെയ്യും

മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പശ്ചാലത്തലത്തിൽ ഒരുക്കിയ സിനിമയിൽ അവയവ മോഷണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന മാഫിയയെ കുറിച്ച് പ്രതിപാദിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന കുട്ടികളെ ബോധവൽകരിക്കുന്നതിനും അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള സന്ദേശങ്ങളും സിനിമ പകരുന്നു.

കാസർകോട് സ്വദേശി സായി ക്യഷ്ണ അഭിനയിച്ച കന്നഡ സിനിമ 'നൻ ഹെസറു കിഷോറ ഏള് പാസ് എൻട്ടു' നവംബർ 19 ന് റിലീസ് ചെയ്യും

നാഷണൽ അവാർഡ് ജേതാവ് ദത്തണ്ണ, മാസ്റ്റർ രോഹിത്, മഹേന്ദ്ര, മഞ്ജു കൊപ്പള, അമിത്, ശശി ഗൗഡ,

സായി കഷ്, ബേബി മിതാലി, ശിവാജി റാവു, ജാദവ് എന്നിവരാണ് അഭിനേതാക്കൾ. പവൻ തേജ അതിഥി വേഷത്തിലെത്തുന്നു.

അണിയറയിൽ: ക്യാമറ - ആർ കെ ശിവകുമാർ, തിരക്കഥ - സുദീപ് ശർമ, സംഭാഷണം - സുദീപ് ശർമ, ലോകേഷ് ഗൗഡ, ഗാനരചന - മഞ്ജുരവി, എഡിറ്റർ- ബി എസ് കെംപരാജു, സംവിധാന സഹായികൾ - അനന്ത രാജു, സജിത് കിരൺ, എസ് ജെ സഞ്ജയ്, ന്യത്തം - ആനന്ദ് ഫ്രാൻസിസ്, സംഘട്ടനം- പവർ പുഷ്പരാജ്, റെകോർഡിംഗ്-അരുൺ, പ്രൊഡക്ഷൻ കൺട്രോളർ - എം സി ചന്തു, കൺട്രോളർ സൂപെർവൈസർ - ഹരീഷ് നായക്.

കാസർകോട് സ്വദേശി സായി ക്യഷ്ണ അഭിനയിച്ച കന്നഡ സിനിമ 'നൻ ഹെസറു കിഷോറ ഏള് പാസ് എൻട്ടു' നവംബർ 19 ന് റിലീസ് ചെയ്യും

വാർത്താസമ്മേളനത്തിൽ സംവിധായകൻ ഭാരതി ശങ്കർ, നിർമാതാവ് എം ഡി പാർഥസാരഥി, തുളു അകാഡെമി ചെയർമാൻ ഉമേഷ് ചാലിയാൻ, സായി കൃഷ്ണ, കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, Kasaragod, News, Press meet, Press Club, Video, Cinema, Award, Nan Hesaru Kishora Yel Pass Yentu will be released on November 12

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia