കാസര്‍കോട് സ്വദേശി വിഷ്ണു നായകനും അഖില്‍ രാജ് സംഗീത സംവിധായകനുമായ നമസ്‌തേ ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി
Jul 1, 2018, 00:04 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2018) പ്രമേയത്തിലും അവതരണത്തിലും പുതുമകള്‍ സൃഷ്ടിച്ച് കൊണ്ട് നമസ്‌തേ ഇന്ത്യ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വീഡിയോ യൂട്യൂബില്‍ തരംഗമാവുകയാണ്. വെള്ളിയാഴ്ചയാണ് ടീസര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. സത്യം വീഡിയോസ് ചാനലിലൂടെയാണ് ടീസര്‍ പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.
നമസ്‌തെ ഇന്ത്യയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആര്‍ അജയ് രവി കുമാറാണ്. ക്രിയേഷ്യോ മൂവി ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മേനോനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം അഖില്‍ രാജ്. കാസര്‍കോട്ടെ പുതുമുഖ നടനായ വിഷ്ണുവാണ് നായകന്‍. ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീന ചിത്രത്തില്‍ നായികയായി എത്തുന്നു. സിദ്ദീഖ്, മേജര്‍ രവി, നിര്‍മല്‍ തുടങ്ങി മുന്‍ നിര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയായാണ് 'നമസ്തേ ഇന്ത്യ'യില്‍ നായികയായി എലീന എത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കള്‍ നമസ്തെ ഇന്ത്യയുടെ ഭാഗമാകുന്നു. കേരളം, കര്‍ണാടക, ന്യൂഡല്‍ഹി, ആഗ്ര, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ താജ്മഹലും ഹിമാലയ പര്‍വത നിരകളുമാണ്. ഹിമാലയത്തിലെ 18,600 അടി ഉയരത്തില്‍ വരെ എത്തുന്ന ക്ലൈമാക്സ് ചിത്രീകരണം ചിത്രത്തിന്റെ ദൃശ്യഭംഗിയെ അവിസ്മരണീയമാക്കും. ദേശസ്നേഹത്തിനും മതസൗഹാര്‍ദത്തിനും പ്രാധാന്യം നല്‍കുന്ന സിനിമ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് നായകന്‍ വിഷ്ണു പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Cinema, Video, Release, Film, Vishnu, Namaste India, Teaser, Youtube, Namaste India teaser released