നെഞ്ചുവേദന: നാദിര്‍ഷ ആശുപത്രി വിട്ടു, തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും
Sep 11, 2017, 10:00 IST
കൊച്ചി: (www.kasargodvartha.com 11.09.2017) നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനിമാ പ്രവര്‍ത്തകന്‍ നാദിര്‍ഷ ആശുപത്രി വിട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദേശം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് നാദിര്‍ഷ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ തിങ്കളാഴ്ച പോലീസ് ചോദ്യം ചെയ്‌തേക്കും. ആശുപത്രി അധികൃതര്‍ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആശുപത്രിവിടാന്‍ നാദിര്‍ഷ തയ്യാറായില്ല. ഞായറാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Cinema, Top-Headlines, Nadirsha discharged from hospital
Keywords: Kerala, Kochi, news, Cinema, Top-Headlines, Nadirsha discharged from hospital