മിസ്റ്ററി ത്രില്ലര്‍ 'ആര്‍ ജെ മഡോണ'യുടെ ഏറെ നിഗൂഢത നിറഞ്ഞ ടൈറ്റില്‍ ലുക് പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com 29.05.2021) നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ആര്‍ ജെ മഡോണ'യുടെ ഏറെ നിഗൂഢത നിറഞ്ഞ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക് പുറത്തിറക്കി. ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍ ആന്റോ, അമലേന്ദു കെ രാജ്, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് കൃഷ്ണ രാജ്- അനില്‍ ആന്റോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹൊറര്‍-ത്രില്ലര്‍ ഷോര്‍ട് ഫിലിം 'റിയര്‍വ്യൂ' വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ആനന്ദ് കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അഖില്‍ അക്‌സ, സംഗീതം: രമേശ് കൃഷ്ണന്‍ എം കെ, വരികള്‍: ഹൃഷികേഷ് മുണ്ടാണി.
Keywords: Kochi, News, Kerala, Cinema, Top-Headlines, Entertainment, Mystery thriller 'RJ Madonna' very mysterious title look released