city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017' പുറത്തിറങ്ങി, വീഡിയോ കാണാം

കൊച്ചി:(www.kasargodvartha.com 12/01/2018) കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017' പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ 44 പാട്ടുകളാണ് ഇതിലുള്ളത്. എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഒരു മെക്‌സിക്കന്‍ അപാരത, ആദം ജോണ്‍, ഉദാഹരണം സുജാത, രാമന്റെ ഏദന്‍തോട്ടം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി വളരെ ശ്രദ്ധ നേടിയ ചിത്രങ്ങളിലെ പാട്ടുകള്‍ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017' പുറത്തിറങ്ങി, വീഡിയോ കാണാം

ലൈലാകമേ (എസ്ര), ഈ കാറ്റ് (ആദം ജോണ്‍), നോക്കി നോക്കി (ജോമോന്റെ സുവിശേഷങ്ങള്‍), തീയാമ്മേ (അങ്കമാലി ഡയറീസ്), എന്താവോ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ടപ്പ് ടപ്പ് (പുളളിക്കാരന്‍ സ്റ്റാറാ), ഒഴുകിയൊഴുകി (ഒരു സിനിമാക്കാരന്‍), കടവത്തൊരു തോണി (പൂമരം), നാല് കൊമ്പുള്ള കുഞ്ഞാന (പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ്), ഇവളാരോ (ഒരു മെക്‌സിക്കന്‍ അപാരത), അരികില്‍ ഇനി ഞാന്‍ വരാം (ആദം ജോണ്‍), ഒരു കാവളം പൈങ്കിളി (പുളളിക്കാരന്‍ സ്റ്റാറാ), സുന്നത്ത് കല്യാണം (ആന അലറലോടലറല്‍) എന്നീ ഗാനങ്ങള്‍ റിലീസിന്റെ ആദ്യ ദിവസം തന്നെ യൂട്യൂബില്‍ ഹിറ്റായി.

മലയാളികളെ ശ്രുതിമാധുര്യം കൊണ്ട് ആസ്വദിപ്പിച്ച ഏകയായി നീ (കാറ്റ്), കിളിവാതിലിന്‍ (പുളളിക്കാരന്‍ സ്റ്റാറാ), മാവിലക്കുടില്‍ രാമന്റെ ഏദന്‍തോട്ടം, ദോ നൈന (അങ്കമാലി ഡയറീസ്), കസവു ഞൊറിയുമൊരു പുലരി (ഉദാഹരണം സുജാത), ഏതേതോ സ്വപ്നമോ (അവരുടെ രാവുകള്‍ ), ഞാനും നീയും (തീരം), നനവേറെ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ജാനാഹ് മേരി ജാനാഹ് (കാപ്പുചീനോ) എന്നീ ഗാനങ്ങളും ജനശ്രദ്ധ നേടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Video, Entertainment, Cinema, Muzik247 Brings Out Its Top Malayalam Film Songs Of 2017

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia