സംഗീത സംവിധായകന്‍ മുരളി സിത്താരയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: (www.kasargodvartha.com 12.07.2021) പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിത്താര (വി മുരളീധരന്‍ 65) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകന്‍ എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
90കളില്‍ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി അദ്ദേഹം. ദീര്‍ഘകാലം ആകാശവാണിയിലെ സീനിയര്‍ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയില്‍ ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 1987ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലെ 'ഒരുകോടി സ്വപ്നങ്ങളാല്‍' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മുരളി സിതാരയെന്ന സംഗീത സംവിധായകന്‍ അരങ്ങേറ്റം കുറിച്ചത്.
ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൃദംഗ വിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്റെ മകനാണ്. ഭാര്യ: ശോഭനകുമാരി. മക്കള്‍: മിഥുന്‍ മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍), വിപിന്‍.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Obituary, Death, Cinema, Entertainment, Music director Murali Sithara found dead