city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം; പ്രവേശനം അനുവദിക്കുക 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്

തിരുവനന്തപുരം: (www.kasargodvartha.com 02.10.2021) സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകനയോഗം വിലയിരുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം അനുവദിക്കുക. എ സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം സെകെന്‍ഡ് ഷോയ്ക്കും അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

അതേസമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷന്‍ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. 

സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം; പ്രവേശനം അനുവദിക്കുക 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും. സി എഫ് എല്‍ ടി സി, സി എസ് എല്‍ ടി സി കളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. 

കോവിഡ് ഡ്യൂടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വലണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാല്‍ സര്‍കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Thiruvananthapuram, News, Kerala, Cinema, Entertainment, Top-Headlines, COVID-19, Theater, Vaccinations, Movie theaters to open on October 25

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia