ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; 'എന്താടാ സജി'യുടെ ചിത്രീകരണം ആരംഭിച്ചു
Apr 1, 2022, 15:36 IST
ഇടുക്കി: (www.kasargodvartha.com 01.04.2022) ജയസൂര്യയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എന്താടാ സജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂജ ചടങ്ങുകളോടെ വെള്ളിയാഴ്ച ആരംഭിച്ചു. തൊടുപുഴ പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് സിറിയന്‍ ചര്‍ച് ആയിരുന്നു പൂജ ചടങ്ങിന്റെ വേദി.
ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ് നായികയായി എത്തുന്നു. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്.
ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ് നായികയായി എത്തുന്നു. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്.
ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേകപ് റോനക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.
Keywords: Idukki, News, Kerala, Top-Headlines, Cinema, Entertainment, Actor, Jayasurya, Kunchacko Boban, Movie Enthaada Saji starring Jayasurya and Kunchacko Boban; Shooting started.
Keywords: Idukki, News, Kerala, Top-Headlines, Cinema, Entertainment, Actor, Jayasurya, Kunchacko Boban, Movie Enthaada Saji starring Jayasurya and Kunchacko Boban; Shooting started.