city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'രണ്ടാമൂഴം' അതേ പേരു തന്നെ സിനിമയ് ക്കിടും: നിര്‍മാതാവ്

കൊച്ചി : (www.kasargodvartha.com 05.06.2017) ജ്ഞാനപീഠ ജേതാവ് എം.ടി.വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ് പദമാക്കി പരസ്യരംഗത്ത് ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ അതേ പേരില്‍ തന്നെ മലയാളത്തിലെത്തും. മോഹന്‍ലാല്‍ ഭീമന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന് നേരത്തെ മഹാഭാരതം എന്നാണ് പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പേരിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല രംഗത്ത് വന്നിരുന്നു.

മഹാഭാരതം എന്ന പേരില്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ശശികല വ്യക്തമാക്കിയിരുന്നു. അതേസമയം, ഭീഷണി കാരണമല്ല സിനിമയുടെ പേര് മാറ്റുന്നതെന്ന് നിര്‍മാതാവ് ബി.ആര്‍.ഷെട്ടി പറഞ്ഞു. മറ്റു ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെ ആവും സിനിമ പുറത്തിറങ്ങുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'രണ്ടാമൂഴം' അതേ പേരു തന്നെ സിനിമയ് ക്കിടും: നിര്‍മാതാവ്

ആയിരം കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂവെന്ന് അണിയറക്കാര്‍ പറയുന്നുണ്ടെങ്കിലും അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, മഞ് ജുവാര്യര്‍, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന, കന്നടയില്‍ നിന്ന് ശിവ് രാജ് കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുമെന്നാണ് സൂചന. ഹോളിവുഡില്‍ നിന്നും അഭിനേതാക്കളെത്തും.

പീറ്റര്‍ ഹെയ് നാകും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുക. ഹോളിവുഡ് വിദഗ് ധരും ചിത്രത്തിന്റെ ഭാഗമാകും.  കെ.യു. മോഹനന്‍ ഛായാഗ്രാഹണം നിര്‍വഹിക്കും. നിര്‍മ്മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന സിനിമയ് ക്ക് രണ്ടു ഭാഗങ്ങളുണ്ടാവും. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങിയേക്കും. 2020 ലാണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗമെത്തും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യും.

Also Read:
അജ്മാനിൽ നിർത്തിയിട്ട കാറിൽ സഹോദരിമാർ ശ്വാസം മുട്ടി മരിച്ച നിലയിൽ

Keywords: Mohanlal's Mahabharatam to be titled 'Randamoozham' in Malayalam, Kochi, Threatened, Cinema, Entertainment, Malayalam, news, Kerala,  Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia