മാസ് ലുക്കുമായി ലാലേട്ടന്‍, ഒടിയനുവേണ്ടി താരം പതിനെട്ട് കിലോ ഭാരം കുറച്ചു; ടീസര്‍ ബുധനാഴ്ച്ച പുറത്തിറങ്ങും
Dec 12, 2017, 16:55 IST
കൊച്ചി:(www.kasargodvartha.com 12/12/2017) മാസ് ലുക്കുമായി ലാലേട്ടന്‍, ഒടിയനുവേണ്ടി താരം പതിനെട്ട് കിലോ ഭാരം കുറച്ചു; ടീസര്‍ ബുധനാഴ്ച്ച പുറത്തിറങ്ങും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഔദ്യോഗിക ടീസര്‍ ബുധനാഴ്ച്ച പുറത്തിറങ്ങാനിരിക്കെ ലാലേട്ടന്റെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നു. ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചിരുന്നു. ഏറ്റവും പുതിയ ഫോട്ടോകളിലെല്ലാം തടി കുറച്ച് സുന്ദരനായ താരത്തെയാണ് കാണാന്‍ സാധിക്കുന്നത്.
ശരീര സൗന്ദര്യത്തില്‍ തീരെ ശ്രദ്ധ കാണിക്കാത്ത പ്രകൃതമാണ് മോഹന്‍ലാലിന്റേത്. അതുകൊണ്ടു തന്നെ ഒടിയനു വേണ്ടി താരം നടത്തിയ കഠിന പരിശീലനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ഒടിയന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാണിക്യന്റെ യൗവനകാലം അവതരിപ്പിക്കാന്‍ വേണ്ടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തടി കുറച്ചത്. സുന്ദരനായ മാണിക്യനാകാന്‍ വേണ്ടി പതിനെട്ട് കിലോയോളം ഭാരമാണ് കുറച്ചത്.
ഫ്രാന്‍സില്‍നിന്ന് എത്തിയ ആയുര്‍വേദ വിദഗ്ധര്‍, ത്വക് രോഗ വിദഗ്ധര്‍, ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ദ സംഘമാണ് മോഹന്‍ലാലിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കൂടെ നിന്നത്. ദിവസവും ആറു മണിക്കൂറോളമാണ് പരിശീലനം നടത്തിയത്. എന്തായാലും പരിശീലനം പൂര്‍ത്തിയായതോടെ തടി കുറച്ച് കൂടുതല്‍ ചെറുപ്പവും കൂടുതല്‍ സുന്ദരനുമായിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ആന്റണി പെരുമ്ബാവൂരുമൊന്നിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ഫോട്ടോയിലും ലാലേട്ടന്‍ ഏറെ ചെറുപ്പമാണ്.
അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററിലെത്തുന്ന ഒടിയന്റെ അവസാനഘട്ട ചിത്രീകരണം ഈ മാസം പകുതിയോടെ പാലക്കാട് ആരംഭിക്കും. വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Entertainment, Cinema, Actor, Mohanlal, Odiyan, Release, Teasor, Mohanlal reduced his wheight.