city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെമ്മോ! ഇയാള്‍ ഇങ്ങനെയായോ, വിമാനത്താവളത്തിലെത്തിയ മോഹന്‍ലാലിനെ കണ്ട് ഞെട്ടി ആരാധകര്‍

കൊച്ചി:(www.kasargodvartha.com 15/12/2017) വിഎ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഒടിയനുവേണ്ടി അവിശ്വസനീയ രൂപം മാറ്റം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ശരീരം മെലിഞ്ഞു, വയര്‍ക്കുറച്ചു, മുഖത്ത് തെളിച്ചം കൂടി. മൂന്നര പതിറ്റാണ്ടുകളായി ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയും സിനിമയെ പരിപൂര്‍ണ്ണ സമര്‍പ്പണത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകരെ ചെറുതായൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

താടിയും മീശയുമില്ലാതെ വടിവൊത്ത ശരീരവുമായി ഒടിയന്റെ ടീസറില്‍ ലാലേട്ടനെ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. എത്രത്തോളം കഷ്ടപ്പെട്ടാണ് ആ ശരീരത്തിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.

എന്റെമ്മോ! ഇയാള്‍ ഇങ്ങനെയായോ, വിമാനത്താവളത്തിലെത്തിയ മോഹന്‍ലാലിനെ കണ്ട് ഞെട്ടി ആരാധകര്‍


ഒടിയന്‍ എന്ന സിനിമയില്‍ രണ്ടു കാലഘട്ടങ്ങളിലുടെയുള്ള കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ കഠിന പ്രയത്‌നം. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള ഫിറ്റ്‌നസ് സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

എന്റെമ്മോ! ഇയാള്‍ ഇങ്ങനെയായോ, വിമാനത്താവളത്തിലെത്തിയ മോഹന്‍ലാലിനെ കണ്ട് ഞെട്ടി ആരാധകര്‍

51 ദിവസം നീണ്ട പരിശീലനത്തിന് ശേഷം ലാലിന്റെ ശരീരഭാരം 18 കിലോ കുറച്ച ശേഷമാണ് ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം തിരിച്ചുപോയത്. മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു.

ഒടിയന്‍ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് ഒടിയന്‍. അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.' മോഹന്‍ലാല്‍ പറഞ്ഞു

എന്റെമ്മോ! ഇയാള്‍ ഇങ്ങനെയായോ, വിമാനത്താവളത്തിലെത്തിയ മോഹന്‍ലാലിനെ കണ്ട് ഞെട്ടി ആരാധകര്‍

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടു തന്നെയാണ് അതു ചെയ്യുന്നതെന്നും ലാല്‍ പറയുന്നു.

മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു. 51 ദിവസത്തിന് ശേഷം രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സര്‍സൈസ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കറുത്ത ബനിയനും ഷാളും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ താരത്തെ പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Airport, Photo, Social media, Mohanlal, Direction, Fitness team, Doctors, Mohanlal reduced his weight on new movie Odiyan,Top-Headlines

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia