'മികച്ച സിനിമ, ഇനിയും ഇത് തുടരുക'; 'ഹോമി'നെ അഭിനന്ദിച്ച് മോഹന്‍ലാല്‍, സന്ദേശം പങ്കുവച്ച് ശ്രീകാന്ത് മുരളി
കൊച്ചി: (www.kasargodvartha.com 03.09.2021) റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്സ്ആപ് സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചത്.
'ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല, മികച്ച സിനിമ. ഇനിയും ഇത് തുടരുക', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമായി എത്തിയ 'ഹോമി'നെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ സംവിധായകന് എ ആര് മുരുഗദോസ് അടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. മഹാമാരിക്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണെന്നാണ് ഹോം എന്നായിരുന്നു പ്രിയദര്ശന് പറഞ്ഞത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Social-Media, Technology, Mohanlal congratulates new movie Home