city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Indie Film Festival | ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി കാസര്‍കോട്ടുകാരന്‍ മിഥുന്‍ എരവില്‍

ചെറുവത്തൂര്‍: (www.kasargodvartha.com) നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത പരീക്ഷണ ചിത്രമായ 'വഴിയെ' ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച ഛായാഗ്രാഹകന്‍, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. പിലിക്കോട് സ്വദേശിയായ മിഥുന്‍ ഇരവിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇതിന് മുമ്പ് മിഥുന്‍ ക്യാമറ കൈകാര്യം ചെയ്ത ഡോക്യൂമെന്ററി ചിത്രമായ തരിയോടിന് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
                      
Indie Film Festival | ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി കാസര്‍കോട്ടുകാരന്‍ മിഥുന്‍ എരവില്‍

എന്നാലിതാദ്യമായാണ് മിഥുനെ തേടി ആഗോള അവാര്‍ഡ് എത്തുന്നത്. മാള്‍ട ആസ്ഥാനമായി ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലാണിത്. മലയാളത്തിലെ ആദ്യ 'ഫൗന്‍ഡ് ഫൂടേജ്' (Found Footage) സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജില്ലയിലെ കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ തുടങ്ങിയ ഭാഗങ്ങളിലാണ് വഴിയെ സിനിമ ചിത്രീകരിച്ചത്.

മികച്ച പശ്ചാത്തല സംഗീതത്തിന് അവാര്‍ഡ് കരസ്ഥമാക്കിയ ഇവാന്‍ ഇവാന്‍സ്, നെവര്‍ സറന്‍ഡര്‍, വാര്‍ ഫ്ലവേഴ്സ്, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങി എണ്‍പതോളം ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ അമേരികന്‍ സംഗീത സംവിധായകനാണ്. ഇദ്ദേഹത്തിന്റെ ആദ്യ ഇന്‍ഡ്യന്‍ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2020 ല്‍ ഷൂടിങ് പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ മാസം 11 നാണ് അമേരികന്‍ പ്ലാറ്റ്ഫോമായ ഡൈവേഴ്സ് സിനിമയിലൂടെ റിലീസ് ആയത്.

Keywords: News, Kerala, Kasaragod, Top-Headlines, Film, Cinema, Award, World, Festival, Mithun Eravil, Indie World Film Festival, Mithun Eravil from Kasaragod shines at Indie World Film Festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia