city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിജയകുതിപ്പില്‍ ''മിഷന്‍ മംഗള്‍''; രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലേക്ക്

മുംബൈ:(www.kasargodvartha.com 17/08/2019) ഇന്ത്യയുടെ ചൊവ്വാ പര്യവേഷണം പ്രമേയമാക്കി നിര്‍മ്മിച്ച മിഷന്‍ മംഗളിന് മികച്ച പ്രതികരണം. രണ്ട് ദിവസംകൊണ്ട് റെക്കോര്‍ഡ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. രണ്ട് ദിവസത്തെ പ്രദര്‍ശനത്തില്‍ ചിത്രം 46.4 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. റിലീസ് ദിവസം തന്നെ ചിത്രം 29.16 കോടി രൂപ സ്വന്തമാക്കിയിരുന്നു.

വിജയകുതിപ്പില്‍ ''മിഷന്‍ മംഗള്‍''; രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലേക്ക്

അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തിയത്. വിദ്യാ ബാലന്‍, നിത്യ മേനോന്‍, സോനാക്ഷി സിന്‍ഹ, തപ്സി പന്നു തുടങ്ങിയവരാണ് ചിത്രത്തില്‍ വനിതാ ശാസ്ത്രജ്ഞരുടെ വേഷത്തിലെത്തിയത്.

വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് വെറും 450 കോടി രൂപമാണ്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത് അറിയുകയുള്ളുവെന്നും എല്ലാവരും ഇക്കാര്യം അറിയണം എന്നുള്ളത് കൊണ്ടാണ് താന്‍ ഈ പടം ചെയ്യുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.രാജ്യത്തെ ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.ജഗന്‍ ശക്തി സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Cinema, Director, ISRO, 'Mission Mangal' film's collection has reached 50 crores in two days

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia