city-gold-ad-for-blogger

നടി പാര്‍വ്വതിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല; മന്ത്രി എ.കെ ബാലന്‍

കാസര്‍കോട്: (www.kasargodvartha.com 28.12.2017) കസബ സിനിമയില്‍ മമ്മൂട്ടിയുടെ ഡയലോഗുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സര്‍ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീവിരുദ്ധമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ നടിക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. നടനെ വ്യക്തിപരമായി നടി ഒന്നും പറഞ്ഞിട്ടില്ല. ചിത്രത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് തോന്നുന്ന രംഗങ്ങളെയാണ് വിമര്‍ശിച്ചത്.അത് അവിടെ അവസാനിക്കേണ്ടതിനു പകരം സാമുഹിക മാധ്യമങ്ങളിലൂടെ ചിലര്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ല.
സിനിമയിലെ കാര്യങ്ങള്‍ സംവിധായകനാണ് തീരുമാനിക്കുന്നത്. അല്ലാതെ നടനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നടി പാര്‍വ്വതിയുടെ പരാമര്‍ശം  വിവാദമാക്കേണ്ടതില്ല; മന്ത്രി എ.കെ ബാലന്‍


തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ ഫിലിം സിറ്റി നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരെ സംവിധായകന്‍ അഡൂര്‍ ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. ഇതിനെ വിവാദമാക്കേണ്ട കാര്യമില്ല. സ്ഥല പരിമിതി മൂലമാണ് ചിത്രാഞ്ജലിയെ ഫിലിം സിറ്റിക്കായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. അഡൂരിനോടുള്ള ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. 25000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീയേറ്റര്‍ കോംപ്ലക്‌സാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇതിന് തിരുവന്തപുരത്ത് വേറെ സ്ഥലമില്ല. ചിത്രാഞജലിയെ അതേ പോലെ നിലനിര്‍ത്തണമെന്നാണ് അഡൂര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cinema, Top-Headlines, Trending, Kasaragod, Kerala, News, Minister A.K Balan on Controversial issue.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia