city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ ആദ്യ സിനിമാ നടൻ സി കെ ഗോപിനാഥന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ

പ്രഭാകരന്‍ കാഞ്ഞങ്ങാട്

(www.kasargodvartha.com 25.07.2021) 
നാടകത്തിനും രാജ്യത്തിനും വേണ്ടി ജീവിച്ച മനുഷ്യനാണ് രസികശിരോമണി പി കോമന്‍ നായര്‍. സമൂഹം അംഗീകരിച്ച നാട്യ ഭാഷയാണ് നാടകം. അത് ദേശസ്‌നേഹത്തിനും നാടകത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. തന്റെ നാടക പ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അന്ന് രേഖപ്പെടുത്തി.എഴുത്തും വരയും അറിയാത്തവനും ആ കാലം രാഷ്ട്രീയം പകര്‍ന്നു കൊടുത്തു. അന്ന് രസിക ശിരോമണി എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. അറിയാത്ത ഭാഷയുടെയോ ദേശത്തിന്റെയോ വേര്‍തിരിവുകളില്ലാത്ത ഒരുകാലഘട്ടത്തില്‍ കലയുടെ സുവര്‍ണ കിരീടം ചൂടിയ മലബാറിന്റെ ചാര്‍ളിചാപ്‌ളിന്‍ എന്നറിയപ്പെട്ടിരുന്ന മഹാവ്യക്തിത്വമാണ് രസിക ശിരോമണി പി കോമന്‍ നായര്‍.

  
കാഞ്ഞങ്ങാട്ടെ ആദ്യ സിനിമാ നടൻ സി കെ ഗോപിനാഥന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ



അദ്ദേഹത്തിന്റെ മകനായിരുന്നു ശനിയാഴ്ച അന്തരിച്ച പ്രസിദ്ധ സിനിമാ -നാടക നടന്‍ സി കെ ഗോപിനാഥന്‍. കാഞ്ഞങ്ങാടിന്റെ ആദ്യ സിനിമാ നടന്‍. അച്ഛന്റെ ഓര്‍മ്മയാണ് കലാരംഗത്തെ പരമോന്നത ബഹുമതിയായി അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നത്. കലയും ജീവിതവും രാഷ്ട്രീയവും ഒരു പാരമ്പര്യമാണ്. ഒന്നില്‍ നിന്ന് ഒന്നിലേക്ക് എന്ന പോലെ അത് പകർന്നു പോവും. നാടും നാടകവും ഒരു നരകമായിരുന്ന കാലത്താണ് സി കെ ഗോപിയേട്ടന്‍ അച്ഛനൊപ്പം നടന്നത്. അത് കലയുടെ ഒരു പാരമ്പര്യ പ്രക്രിയയായിരുന്നു. കലയും രാഷ്ട്രീയവും ഒത്തുചേര്‍ന്ന ഒരു നല്ല അച്ഛന് പിറന്ന ഒരു മകനായിരുന്നു സി കെ ഗോപിയേട്ടന്‍ എന്ന നാടക- ചലച്ചിത്ര പ്രവര്‍ത്തകരായ ഞങ്ങള്‍ വിളിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ സികെ ഗോപിനാഥന്‍. നാടകരംഗത്ത് ഗോപിനാഥന്റെ അഭിനയ പാടവം ദര്‍ശിച്ചവര്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഇന്നും മറക്കില്ല.

ഇന്നത്തെ തലമുറയ്ക്ക് ഗോപി എന്ന നടനെക്കുറിച്ചറിയില്ല. നിരവധി നാടകങ്ങളിലൂടെ വടക്കേ മലബാറിന്റെ നാടക ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നേടിയെടുക്കാന്‍ കാഞ്ഞങ്ങാട്ടെ സി കെ ഗോപിനാഥന് കഴിഞ്ഞു. ഹാസ്യ സാമ്രാട്ടായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് നാടകരംഗത്തെത്തിയ സി കെ ഗോപിനാഥന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രഹളാദന്റെ വേഷം കെട്ടി നാടകവേദിയിലേക്കുളള അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ഹൈസ്‌ക്കൂളിലെത്തന്നുതുവരെ എത്ര അരങ്ങുകളില്‍ എത്രയെത്ര വേഷങ്ങള്‍, ഒന്നും ഗോപിനാഥന്‍ കൃത്യമായി ഓര്‍ത്തുവെച്ചിട്ടില്ല. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌ക്കൂളിലെ ഓരോ വാര്‍ഷികാഘോഷത്തിനും ഗോപിനാഥന്റെ നാടകങ്ങള്‍ സ്റ്റേജിലെത്തിയിരുന്നു. അഭിനയത്തിനും പ്രഛന്നവേഷ മത്സരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ വാങ്ങിക്കുമ്പോള്‍ അച്ഛന്റെ അഭിനയ സപര്യയുടെ ശക്തനായ പിന്‍തുടര്‍ച്ചക്കാരനായി ഈ ബാലന്‍ കേരളത്തിലെ നാടകാരങ്ങുകളെ പിടിച്ചടക്കുകയായുരുന്നു.

 
കാഞ്ഞങ്ങാട്ടെ ആദ്യ സിനിമാ നടൻ സി കെ ഗോപിനാഥന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ



മലയാള ചലചിത്ര വേദിയിലെ ഹാസ്യസാമ്രാട്ടായി മാറിയ എസ് പി പിളളയോടൊപ്പം അഭിനയത്തില്‍ മത്സരിച്ച് മലയാളത്തിന്റെ രസികശിരോമണി പട്ടം നേടിയ അച്ഛന്‍ കോമന്‍ നായരോടൊപ്പം അന്നത്തെ മലബാറിലും, മദ്രാസിലും, കര്‍ണ്ണാടകത്തിലുമായി ആയിരക്കണക്കിന് വേദികളിലാണ് ഗോപി നാടകാഭിനയം നടത്തിയത്. പതിനാറാമത്തെ വയസ്സില്‍ കാസര്‍കോട്ടെ എടനീര്‍ മഠാധിപതിയില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ വാങ്ങി. ഇതിലൂടെ മലയാള നാടകവേദിയില്‍ വേറിട്ടൊരു സ്ഥാനം നേടിയെടുക്കാന്‍ ഗോപിനാഥനു കഴിഞ്ഞിട്ടുണ്ട്.

അഭിനയകലയുടെ മര്‍മ്മം അറിഞ്ഞുകൊണ്ട് അരങ്ങുകളില്‍ വേറിട്ടൊരു അഭിനയ രീതി തന്നെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കുടുംബത്തിലെ പ്രാരാബ്ദങ്ങളില്‍ നിന്നും പൊള്ളുന്ന അനുഭവങ്ങളില്‍ നിന്നും പോഷിപ്പിച്ചെടുത്ത തനതായ ഒരു അഭിനയ സാമ്രാട്ടാണ് സി കെ ഗോപിനാഥന്‍. അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ചുനിന്ന ഇദ്ദേഹത്തെ നല്ലകാലത്ത് നമ്മുടെ അക്കാദമികള്‍ മറന്നുപോയിരുന്നു. 1956 ല്‍ നീലേശ്വരം രാജാവില്‍ നിന്ന് സ്വര്‍ണ്ണ മെഡലും, നീലേശ്വരത്തെ പ്രമുഖനായ എന്‍ കെ ബാലകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലത്ത് അംഗീകാരവും ലഭിച്ചിരുന്നു.

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് തിക്കോടിയനില്‍ നിന്ന് പൊന്നാടയും ഉപഹാരവും ഏറ്റുവാങ്ങി. മഹാകവി അക്കിത്തവും ഒരു ചടങ്ങില്‍ ഗോപിനാഥനെ ആദരിച്ചിരുന്നു. നിരവധി പ്രശസ്തരുടെ ആദരവിനും പ്രശംസക്കും പാത്രമായിരുന്നിട്ടുണ്ട്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അന്നത്തെ മദിരാശി നിയമ മന്ത്രിയായിരുന്ന കെ മാധവമേനോനില്‍ നിന്ന് അഭിനയത്തിനുള്ള പുരസ്‌ക്കാരം ഏറ്റു വാങ്ങിയിട്ടുണ്ട്. ആദ്യ കാലത്തെ നീലേശ്വത്തെ പ്രശസ്ത നാടക സമിതിയായ ജനതകലാ സമിതി, പ്രഭാത്, നവോദയാ നാടക സംഘം തുടങ്ങിയവയുടെ നാടകങ്ങളുടെ രചയിതാവും നാടകകൃത്തും എന്ന നിലയില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഗോപിനാഥന് കഴിഞ്ഞു.

അമ്പതുകളില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ആയുര്‍വേദ ചികിത്സകനും പത്രപ്രവര്‍ത്തകനുമായ ടി കെ കെ നായരുടെ വൈദ്യശാലയുടെ മുകളിലുള്ള മുറിയിലായിരുന്നു ഗോപിനാഥന്റെയും സുഹൃത്തുക്കളായ നാടക സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും താവളം. ഇവിടെ സുഹൃത്തും എന്‍ ജി ഒ നേതാവും എഴുത്തുകാരനുമായ എ വി കെ മണിയാണിയും സുഹൃത്തുക്കളുമാണ് അവതരണത്തിനുള്ള നാടകങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. മലയാള നാടക- സിനിമാ വേദിയിലെ മണവാളന്‍ ജോസഫ്, ആലുംമൂടന്‍, വൈക്കം മണി, കാലായ്ക്കല്‍ കുമാരന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി, തുമ്പമ പത്മനാഭന്‍ തുടങ്ങിയ പ്രശസ്തരായ നടന്‍മാരോടൊപ്പവും മാവേലിക്കര പൊന്നമ്മ, അമ്പലപ്പുഴ രാജമ്മ, മീനാക്ഷി, എല്‍. പൊമ്മ തുടങ്ങിയ പ്രശസ്ത നടിമാരോടൊപ്പവും നൂറോളം നാടകങ്ങളില്‍ അഭിനയിക്കുകയും ഇവര്‍ക്ക് വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്യുകയുമുണ്ടായി.

കണ്ണൂര്‍ രാജം, കണ്ണൂര്‍ ശ്രീലത, ഇരിങ്ങല്‍ ലീല, എം. നാരായണി തുടങ്ങിയവര്‍ പ്രശസ്തരായത് ഗോപി സംവിധാനം ചെയ്ത നാടകങ്ങളിലൂടെയാണ്.നാടകത്തിലും സിനിമയിലും നിരവധി കാലം പ്രവര്‍ത്തിച്ചിരുന്നു.വലിയ രീതിയിലുള്ള സമ്പാദ്യങ്ങള്‍ ഉണ്ടാക്കാന്‍ ഗോപിനാഥന് കഴിഞ്ഞില്ല. പ്രശസ്തിയും അംഗീകാരങ്ങളും മാത്രം ബാക്കിയാക്കി സി കെ ഗോപിനാഥന്‍ എന്ന നടനും കടന്നുപോവുന്നു. പത്തോളം ചലച്ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചി'ട്ടുണ്ട്. കൊച്ചുമോന്‍, പട്ടാഭിഷേകം, ഭൂമിയിലെ മാലാഖ, നാഗങ്ങള്‍, പ്രേതങ്ങളുടെ താഴ്‌വര, കാത്തിരുന്ന നിക്കാഹ് തുടങ്ങിയ ചലച്ചിത്രങ്ങളിലാണ് ഗോപിനാഥന്‍ അഭിനയിച്ചിട്ടുള്ളത്.

 
കാഞ്ഞങ്ങാട്ടെ ആദ്യ സിനിമാ നടൻ സി കെ ഗോപിനാഥന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ

 

തമിഴ്‌സിനിമാ വേദിയിലെ പ്രശസ്തനായ ശിവാജി ഗണേശനോടൊപ്പം ഭാഗപ്പിരിവിനെ എന്ന തമിഴ് ചലച്ചിത്രത്തിലും ചെറിയ വേഷത്തില്‍ അഭിനയിച്ചു. ജീവിതം പൂര്‍ണ്ണമായും നാടകത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചതിലൂടെ നിരവധി ജീവസ്സുള്ള നാടകങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും അരങ്ങൊരുക്കാന്‍ ഈ മഹാനടനു കഴിഞ്ഞു. കാഞ്ഞങ്ങാടിന്റെ സഹൃദയ മനസ്സുകള്‍ക്ക് ഇന്നും ഇദ്ദേഹത്തിന്റെ അരങ്ങിലെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമൃദ്ധിയുണ്ട്. എണ്‍പത്തിത്തിയഞ്ചാം വയസ്സായിലാണ് ഗോപിയേട്ടന്‍ നമ്മെ വിട്ടുപോവുന്നത്. ഒരു ഗുരുപൂജ പുരസ്‌ക്കാരം മാത്രമല്ല പത്മഭൂഷണോ, പത്മശ്രീയോ നല്‍കേണ്ട കാലം അതിക്രമിച്ചിരുന്നു. ഇസമാണ് പുരസ്‌ക്കാരങ്ങളുടെ മാനദണ്ഡമെന്നും, അറിയാം.

 
കാഞ്ഞങ്ങാട്ടെ ആദ്യ സിനിമാ നടൻ സി കെ ഗോപിനാഥന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ



വര്‍ഷങ്ങള്‍ക്കുമുമ്പേ നാടക അഭിനയം നിര്‍ത്തിയെങ്കിലും ഇന്നത്തെ തലമുറയ്ക്ക് നാടകപ്രവര്‍ത്തനങ്ങളുടെ മാര്‍ഗ ദര്‍ശകനായി ഗോപിനാഥന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ കണ്ട പഴയ തലമുറയ്ക്ക് ഗോപിയുടെ അഭിനയം ഇന്നും മറക്കാന്‍ കഴിയാത്തതാണ്. വടക്കേ മലബാറിന്റെ നാടക ചരിത്രമെഴുതുമ്പോള്‍ ഒരു പ്രഥമ സ്ഥാനം തന്നെ രസിക ശിരോമണി പി കോമന്‍ നായരുടെ മകനായ സി കെ ഗോപിനാഥന്‍ അര്‍ഹിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. നാടക പ്രവര്‍ത്തനം സര്‍ഗാത്മകഥയുടെ ആത്മപ്രകാശനമാണെ് തിരിച്ചറിവിലൂടെ നാടകവേദിയിലൂടെ താന്‍ നടത്തിയ യാത്രയുടെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റിയാണ് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഈ കലാകാരന്‍ കാഞ്ഞങ്ങാടിന്റെ സാംസ്‌ക്കാരിക ചുറ്റുപാടുകളില്‍ നിന്ന് വിടപറഞ്ഞത്.

Keywords: Kasaragod, Kerala, Article, Kanhangad, Drama, Actor, Cinema,Writer, Politics, Arts, School, Malayalam, Media worker, Kannur, Memories of CK Gopinath.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia