നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; ജൂനിയര്‍ ചിരുവിനെ വരവേറ്റ് സര്‍ജ കുടുംബം
ചെന്നൈ: (www.kasargodvartha.com 22.10.2020) അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സര്‍ജ കുടുംബത്തിലെ ഓരോരുത്തരും.
ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Family, Baby, Meghana Raj gives birth to baby boy; Sarja family welcomes junior Chiru