കന്നഡ സിനിമ മാസ്റ്റര്‍മൈന്‍ഡിന്റെ നായകന്‍ കാസര്‍കോട്ടുകാരന്‍; കാസര്‍കോട്ട് സിനിമയുടെ റിലീസ് വെള്ളിയാഴ്ച
Mar 19, 2015, 19:18 IST
കാസര്‍കോട്: (www.kasargodvartha.com 19/03/2015) കന്നഡ സിനിമയായ മാസ്റ്റര്‍മൈന്‍ഡിന്റെ നായകന്‍ കാസര്‍കോട്ടുകാരന്‍. സിനിമയുടെ കാസര്‍കോട്ടെ റിലീസ് വെള്ളിയാഴ്ച നടക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫാമിലി ആക്ഷന്‍ ത്രില്ലറായ ഈ ചിത്രത്തില്‍ നായകന്‍ കാസര്‍കോട് പള്ളം സ്വദേശിയും ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനുമായ നഈം ആണ്. തമന്ന പാഷയാണ് നടി.
തായ്‌ലാന്‍ഡിലും ശ്രീലങ്കയിലുമായി ചിത്രീകരിച്ച സിനിമ കര്‍ണാടകയില്‍ ഒരേസമയം 200 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 13ന് റിലീസ് ചെയ്തിരുന്നു. തന്റെ ആദ്യ ചിത്രത്തിന് നല്ലപ്രതികരണമാണ് ലഭിക്കുന്നതെന്ന് നായകനായ നഈം പറഞ്ഞു. കന്നഡയിലെ പ്രശസ്ത സംവിധായകന്‍ കുമാര്‍ ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സിനിമയില്‍ രാജ വര്‍ദ്ധന്‍ എന്നപേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
മാസ്റ്റര്‍ മൈന്‍ഡ് ഒരു ത്രില്ലര്‍മൂവിയാണ്. വിവാഹം കഴിച്ച് തായിലാന്‍ഡിലേക്ക് പോയപ്പോള്‍ ഭാര്യയെ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയും വീരനായ ഭര്‍ത്താവ് ഭാര്യയെ വീണ്ടെടുക്കുന്ന സംഭവ ബഹുലമായ കാര്യമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാഹസിക രംഗങ്ങളും ആക്ഷനുകളും ചടുലമായ ചലനങ്ങളും സ്ഫുടമായ സംഭാഷണങ്ങളും നഈമിന്റെ അഭിനയത്തെ മികവുറ്റതാക്കുന്നു.
കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠനത്തിനു ശേഷം മൂന്നുവര്‍ഷത്തോളം ബഹ്‌റൈനിലായിരുന്ന നഈം 15 വര്‍ഷം മുമ്പാണ് ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയത്. സിനിമയോടുള്ള ചെറുപ്പം മുതലേയുള്ള ആരാധനയും ആവേശവുമാണ്് ഈ രംഗത്തേക്ക് കടന്നുവരാന്‍ തനിക്ക് പ്രചോദനമായതെന്ന് നഈം പറയുന്നു.
നല്ലവേഷം ലഭിച്ചാല്‍ മലയാളത്തിലും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നഈം പറഞ്ഞു. തമിഴിലും തെലുങ്കിലും രണ്ട് ചിത്രങ്ങളിലും നഈം നായകവേശം ചെയ്യുന്നുണ്ട്. കളരി, കുങ്ഫു തുടങ്ങിയ ആയോധന കലകളും സിനിമയ്ക്ക് മുതല്‍കൂട്ടായിരുന്നു.
ഇപ്പോള്‍ താളിപ്പടപ്പിലാണ് നഈം കുടുംബസമേതം താമസിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്. അര്‍ഷാദ്, ഷാഫി നെല്ലിക്കുന്ന്, നാസര്‍ എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട്ടുകാരുടെ സ്വന്തം നഈം; കന്നഡ - തമിഴ് സിനിമകളിലെ ഹീറോ

Keywords: Kasaragod, Film, Kannada Film, Kerala, Actor, Entertainment, Cinema, Mastermind release program in Kasaragod.
Advertisement: